ലണ്ടൻ : രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെയും കുടിയേറ്റ നയങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് ബ്രിട്ടനിൽ ഗുരുതരമായ വീഴ്ച റിപ്പോർട്ട് ചെയ്തു.
നിർബന്ധിത ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഐഎൽടിഎസിൽ പരാജയപ്പെട്ട പതിനായിരക്കണക്കിന് കുടിയേറ്റക്കാർക്ക് ബ്രിട്ടനിൽ പ്രവേശനം നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.പരീക്ഷയുടെ ലിസണിംഗ്, റീഡിംഗ് വിഭാഗങ്ങളുടെ മാർക്കിംഗിലുണ്ടായ സാങ്കേതിക പിഴവ് മൂലം ഏകദേശം 78,000 പേർക്ക് തെറ്റായ ഫലം ലഭിച്ചതായാണ് കണ്ടെത്തൽ. പരാജയപ്പെട്ട നിരവധി പേർക്ക് ഈ പിഴവിലൂടെ വിജയിച്ചെന്ന സർട്ടിഫിക്കറ്റ് ലഭിച്ചത് ആയിരങ്ങൾക്ക് അന്യായമായി വിസ നേടാൻ വഴിയൊരുക്കി.
2023 ഓഗസ്റ്റ് മുതൽ 2025 സെപ്റ്റംബർ വരെ പരീക്ഷയെഴുതിയവരെയാണ് ഈ സാങ്കേതിക തകരാർ പ്രധാനമായും ബാധിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഐഎൽടിഎസ് അധികൃതർ, ബാധിക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ട് പുതുക്കിയ ഫലങ്ങൾ നൽകിവരികയാണെന്ന് അറിയിച്ചു.
ആകെ നടന്ന പരീക്ഷകളിൽ 99 ശതമാനത്തെയും ഇത് ബാധിച്ചിട്ടില്ലെന്നും നിലവിലെ പരീക്ഷകൾക്ക് തടസ്സമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികളുടെ സംശയങ്ങൾ തീർക്കാനായി പ്രത്യേക ഓൺലൈൻ സഹായ സംവിധാനവും അധികൃതർ ആരംഭിച്ചിട്ടുണ്ട്.
സാങ്കേതിക പിഴവിന് പുറമെ പരീക്ഷാ ക്രമക്കേടുകൾ വഴി വിസ നേടാനുള്ള വലിയ തട്ടിപ്പുകളും യുകെയിൽ വ്യാപകമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലാത്തവർ രാജ്യത്തെത്തുന്നത് എൻഎച്ച്എസ് ഉൾപ്പെടെയുള്ള ആരോഗ്യമേഖലയ്ക്കും സർവകലാശാലകൾക്കും വലിയ ഭീഷണിയാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം ഈ ഗുരുതര വീഴ്ച ഹോം ഓഫീസ് കുടിയേറ്റം കൈകാര്യം ചെയ്തതിലെ പരാജയമാണെന്നും തെറ്റായ രീതിയിൽ വിസ നേടി രാജ്യത്ത് പ്രവേശിച്ചവരെ കണ്ടെത്തി നീക്കം ചെയ്യണമെന്നും പ്രതിപക്ഷ കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.