ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഹരിപ്പാർട്ടി നടത്താൻ എത്തിക്കുന്ന രാസലഹരിയുടെ ഉറവിടം അഫ്ഗാനിസ്ഥാൻ

കോട്ടയം ;ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഹരിപ്പാർട്ടി നടത്താൻ എത്തിക്കുന്ന രാസലഹരിയുടെ ഉറവിടം അഫ്ഗാനിസ്ഥാൻ ആണെന്നു പൊലീസ് – എക്സൈസ് കണ്ടെത്തൽ.

ഡൽഹി, ബെംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിൻ, ബസ് മാർഗങ്ങളിലൂടെ കോട്ടയത്തേക്കും ഇടുക്കിയിലേക്കും എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിമാർക്കു നേരത്തേ കേന്ദ്ര ഏജൻസികളിൽനിന്നു വിവരം ലഭിച്ചിരുന്നു.

ബെംഗളൂരുവിൽ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ കോ‌ട്ടയം ജില്ലാ പൊലീസ് മേധാവിയു‌ടെ ലഹരിവിരുദ്ധ സ്ക്വാ‍ഡും ഈരാറ്റുപേട്ട പൊലീസും ചേർന്നു കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണ് ഇതെന്നാണു പൊലീസിന്റെ സ്ഥിരീകരണം.വാഗമൺ കേന്ദ്രീകരിച്ച് ക്രിസ്മസ്, പുതുവത്സര പാർട്ടി നടത്തുന്ന സംഘങ്ങളിൽനിന്നു ലഭിച്ച വിവരത്തെത്തു‌ടർന്നാണു പൊലീസ് ചില കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

ഈരാറ്റുപേട്ട ലഹരിക്കേസിൽ വിമൽ രാജ് (24), ജീമോൻ (31), അബിൻ റെജി (28) എന്നിവരാണു പിടിയിലായത്. ഒന്നര ലക്ഷം രൂപയ്ക്കാണു ബെംഗളൂരുവിലെ ലഹരിക്കടത്തുസംഘത്തിൽനിന്നു പ്രതികൾ എംഡിഎംഎ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഒരു ഗ്രാമിനു 3500 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !