ഓസ്ട്രേലിയ;സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കുറഞ്ഞ പ്രായപരിധി കര്‍ശനമാക്കുന്ന ആദ്യ രാജ്യമാകാനൊരുങ്ങുകയാണ് ഓസ്ട്രേലിയ. ബുധനാഴ്ചമുതല്‍ നിലവില്‍വരുന്ന പുതിയ നിയമം അനുസരിച്ച് 16 വയസില്‍ താഴെയുള്ളവരെ സോഷ്യല്‍ മീഡിയയില്‍നിന്ന് വിലക്കും.
ഇതോടെ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകള് നിര്‍ബന്ധിതരാവും. 16 വയസില്‍ താഴെയുള്ളവരെ പ്ലാറ്റ്ഫോമുകളില്‍നിന്ന് വിലക്കിയില്ലെങ്കില്‍ കമ്പനികള്‍ 4.95 കോടി ഡോളര്‍ പിഴയടക്കേണ്ടിവരും.ഇതിനകം വന്‍കിട ടെക്ക് കമ്പനികളും അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരും ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നുവെങ്കിലും കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടേയും രക്ഷിതാക്കളുടേയും വലിയ പിന്തുണ ഈ നീക്കത്തിനുണ്ട്. ഡിസംബര്‍ പത്ത് മുതലാണ് നിരോധനം നടപ്പാവുക. കമ്പനികള്‍ ഇതിനകം അക്കൗണ്ടുകള്‍ നീക്കംചെയ്ത് തുടങ്ങിയിട്ടുണ്ട്.
ഓണ്‍ലൈനില്‍ കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകള് കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. കൗമാരക്കാരുടെ ആത്മഹത്യ അടക്കമുള്ള കേസുകളില്‍ മെറ്റ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് പലതവണ നിയമനടപടിയും നേരിടേണ്ടി വന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഇത്തരം നിയന്ത്രണം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഓസ്ട്രേലിയ എങ്കിലും ആ നീക്കം ഒരു മാതൃക സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൗമാരക്കാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയാ നിരോധനത്തിന്റെ അനന്തര ഫലങ്ങള്‍ പഠിക്കാനും ഇത് ഒരു അവസരമാകും. ഈ നീക്കം മറ്റ് ലോകരാജ്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലും ഈ നീക്കം സമീപകാലങ്ങളില്‍ പ്രതീക്ഷിക്കാം. തുടക്കത്തില്‍ പത്ത് പ്ലാറ്റ്ഫോമുകളിലാണ് നിരോധനം നടപ്പാക്കുക.
ആല്‍ഫബെറ്റിന്റെ യൂട്യൂബ്, മെറ്റയുടെ ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകള് എന്നിവ അതില്‍ ഉള്‍പ്പെടും. കൗമരക്കാര്‍ പകരം സംവിധാനങ്ങളിലേക്ക് ചേക്കേറുകയും പുതിയ പ്ലാറ്റ്ഫോമുകള് രംഗപ്രവേശം ചെയ്യുകയും ചെയ്താല്‍ ഈ പട്ടികയില്‍ മാറ്റംവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപ്ലോഡ് ചെയ്ത സെല്‍ഫി ചിത്രങ്ങള്‍, പ്രായം തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖകള്‍ എന്നിവ പരിശോധിച്ചാവും നിരോധനം നടപ്പാക്കുക. അതേസമയം, എക്സ് ഉടമ ഇലോണ്‍മസ്ക് ഈ നടപടിക്ക് എതിരാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.