താമരശ്ശേരി: മൊബൈൽ ഫോൺ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിന് കുത്തേറ്റു.
അണ്ടോണ മൂഴിക്കുന്നത് അബ്‌ദുറഹ്‌മാനെയാണ് (41) സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ റിക്കവറി സംഘം ആക്രമിച്ചത്. സംഭവത്തിൽ മൂന്ന് പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
നരിക്കുനി സ്വദേശി നിതിൻ (28), കോഴിക്കോട് സ്വദേശികളായ അഭിനന്ദ് (28), അഖിൽ (27) എന്നിവരാണ് പിടിയിലായത്. ഇതിൽ നിതിൻ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെ താമരശ്ശേരി ചുങ്കത്തുവെച്ചായിരുന്നു ആക്രമണം നടന്നത്. 36,000 രൂപ വിലയുള്ള മൊബൈൽ ഫോണിന്റെ 2,302 രൂപയുടെ മാസഗഡു മുടങ്ങിയതാണ് പ്രകോപനത്തിന് കാരണം. പ്പിലെത്തിയ സംഘം അബ്‌ദുറഹ്‌മാനെ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു.ഇത് തടയാൻ ശ്രമിച്ച അബ്‌ദുറഹ്‌മാനെ സംഘം മർദിക്കുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു.ആക്രമണത്തിൽ അബ്‌ദുറഹ്‌മാന്റെ വലതുകൈക്ക് പരിക്കേറ്റു.
നാട്ടുകാർ ഇടപെട്ടാണ് അക്രമികളെ പിടിച്ചുമാറ്റിയത്. പരിക്കേറ്റ യുവാവിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അബ്‌ദുറഹ്‌മാന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് അബ്‌ദുറഹ്‌മാന്റെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.