കൊച്ചി: ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാണ് പരാതി. കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തെ ചൊല്ലി വിവാദം. ചിത്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബിനാലെ വേദിയിൽ പ്രതിഷേധിച്ചു. ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി ജില്ലാ കളക്റ്റർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും എറണാകുളം സ്വദേശി തോമസ് പരാതി നൽകി.
ബിനാലെയുടെ ഭാഗമായ 'ഇടം' പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദമായത്. ഇത് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും സിറ്റി പൊലീസ് കമ്മീഷണർക്കും എറണാകുളം സ്വദേശി തോമസ് പരാതി നൽകി. 2016ൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രമാണ് ബിനാലെയിൽ പ്രദർശിപ്പിച്ചത് എന്നാണ് ആക്ഷേപം.
ക്രൈസ്തവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും തന്‍റെ ചിത്രത്തിലില്ലെന്ന് ചിത്രകാരൻ ടോം വട്ടക്കുഴി പറഞ്ഞു. മൃദുവാംഗിയുടെ അപമൃത്യു എന്ന നാടകത്തെ ആസ്പദമാക്കിയാണ് തന്‍റെ ചിത്രമെന്നും ടോം വട്ടക്കുഴി പറഞ്ഞു.
'അന്ത്യ അത്താഴം' (The Last Supper) എന്ന ചിത്രത്തെ പലപ്പോഴായി പലരും വികലമായി ചിത്രീകരിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ചില സിനിമകളിലും കോമഡി ഷോകളിലും അന്ത്യ അത്താഴത്തെ ഹാസ്യരൂപേണ ചിത്രീകരിച്ചിട്ടുണ്ട്. ഇത് വിശ്വാസികളെ വേദനിപ്പിക്കാറുണ്ട്. ഇത്തരം വികലമായ ചിത്രീകരണങ്ങൾ കലാസ്വാതന്ത്ര്യത്തിന്റെ പേരിലാണെന്ന് ചിലർ വാദിക്കുമ്പോൾ, മറ്റൊരാളുടെ മതവിശ്വാസത്തെയും വിശുദ്ധമായി കരുതുന്ന പ്രതീകങ്ങളെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.