കാലിഫോർണിയ∙:അമേരിക്കയിൽ കാലിഫോർണിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം.
തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ഗാർല മണ്ഡലത്തിൽ താമസിക്കുന്ന പുല്ലഖണ്ഡം മേഘ്ന റാണി (25), മുൽക്കന്നൂർ ഗ്രാമത്തിൽ കഡിയാല ഭാവന (24) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അലബാമ ഹിൽസിനടുത്തുള്ള ഭാഗത്ത് യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതായും കാർ റോഡിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള മലയിടുക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ടുകൾ.
മൂന്ന് വർഷം മുമ്പാണ് ഇരുവരും ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയത്. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽ മരിച്ചത്. ഇരുവരുടെയും കുടുംബങ്ങൾ അടിയന്തര സഹായത്തിനായി തെലങ്കാന സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും അഭ്യർഥിച്ചു. കലിഫോർണിയയിലെ പ്രാദേശിക അധികൃതർ അപകട കാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനും സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ഏകോപിപ്പിക്കാൻ സർക്കാരിന്റെ സഹായം കുടുംബങ്ങൾ തേടി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.