തവനൂർ: അന്തേവാസികളുടെ മാനസികോല്ലാസവും പരിവർത്തനവും ലക്ഷ്യമാക്കി സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം, തവനൂരിൽ ഈ വർഷത്തെ ജയിൽ ക്ഷേമദിനാഘോഷം "കലാരവം 2025" ന് തുടക്കമായി. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2025 ഡിസംബർ 4-ന് ബഹു. സിവിൽ ജഡ്ജും (ഡി.എൽ.എസ്.എ. സെക്രട്ടറി) ശ്രീ. ഷാബിർ ഇബ്രാഹിം നിർവഹിച്ചു.
ജയിൽ സൂപ്രണ്ട് ശ്രീ. ബൈജു കെ.വി. സ്വാഗതം ആശംസിച്ച ചടങ്ങിൽ ജയിൽ റീജിയണൽ വെൽഫെയർ ഓഫീസർ ശ്രീ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു.
ക്ഷേമദിനാഘോഷത്തിന്റെ ലക്ഷ്യം
അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുക, അവരെ ഉത്തമ പൗരന്മാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മറ്റ് വിവിധ പരിവർത്തന പ്രക്രിയകൾക്കൊപ്പം ജയിൽ ക്ഷേമദിനാഘോഷവും കൊണ്ടാടുന്നത്. ഒരു 'സർഗ്ഗവസന്തം' പോലെയാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ആശംസകൾ :
ചടങ്ങിൽ തവനൂർ പഞ്ചായത്ത് സെക്രട്ടറി ശ്രീ. അബ്ദുൾ സലാം. പി, കൃഷി ഓഫീസർ ശ്രീ. സുരേന്ദ്രൻ. എം.പി, ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ശ്രീ. ശാസ്താ പ്രസാദ്. പി.വി എന്നിവർ ആശംസകൾ അർപ്പിച്ചു.
കൂടാതെ, ഗവൺമെൻ്റ് വയോജന മന്ദിരം & പ്രതിക്ഷാഭവൻ സൂപ്രണ്ട് ശ്രീമതി. ആയിഷാ ബീവി, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ശ്രീമതി. സൈനബ, ഗവൺമെൻ്റ് മഹിളാ മന്ദിരം സൂപ്രണ്ട് ശ്രീമതി. പ്രീത. ആർ, ജയിൽ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുള്ള യൂനസ് എന്നിവരും ആശംസകൾ നേർന്നു. ജയിൽ വെൽഫെയർ ഓഫീസർ ശ്രീ. ഹനീഫ സി. നന്ദി പ്രകാശിപ്പിച്ചു.
വിവിധ കലാ-കായിക മത്സരങ്ങൾ, മറ്റ് പരിപാടികൾ എന്നിവ ഉൾപ്പെടുന്ന ആഘോഷങ്ങൾ ഈ മാസം 22-ാം തീയതിയോടെ സമാപിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.