പ്രിയമുള്ളവരേ,
നമ്മുടെ പ്രിയ സുഹൃത്തും, വാട്ടർഫോർഡ് വൈക്കിങ്സ് ക്ലബ്ബിലെ സജീവ അംഗവും, വാട്ടർഫോർഡ് നിവാസിയുമായ വിനയ് എബ്രഹാം കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപുണ്ടായ ഒരു കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പൂർണ്ണമായും വൈദ്യസഹായത്തിൻ്റെ പിന്തുണയോടെ കഴിയുകയാണ് അദ്ദേഹം ഇപ്പോൾ.
വിനയ്, ഭാര്യ ബെൻസി, രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ എന്നിവരടങ്ങുന്ന ഈ കുടുംബം വെറും അഞ്ച് മാസങ്ങൾക്ക് മുൻപാണ് വാട്ടർഫോർഡിൽ തങ്ങളുടെ ജീവിതം ആരംഭിച്ചത്. അപ്രതീക്ഷിതമായി സംഭവിച്ച ഈ ദുരന്തം അവരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു.
വിനയിയുടെ തുടർ ചികിത്സാ ആവശ്യങ്ങൾക്കും, ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിൻ്റെ ദൈനംദിന സംരക്ഷണത്തിനുമായി ഞങ്ങൾ ഒരു 'ഗോഫണ്ട്' (GoFund) കാമ്പെയ്‌ൻ ആരംഭിക്കുകയാണ്.
നിങ്ങൾ നൽകുന്ന ചെറുതും വലുതുമായ എല്ലാ സംഭാവനകളും വിനയിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിച്ചേരുന്ന രീതിയിലാണ് ഈ ഫണ്ട് റൈസിംഗ് ക്രമീകരിച്ചിരിക്കുന്നത്.
ഈ വിഷമഘട്ടത്തിൽ, ഒരു സമൂഹം എന്ന നിലയിൽ നമുക്ക് ഈ കുടുംബത്തെ ചേർത്തുപിടിക്കാം. നിങ്ങളുടെ ഉദാരമായ പിന്തുണയിലൂടെ വിനയിന് മികച്ച ചികിത്സയും കുടുംബത്തിന് ആശ്വാസവും നൽകാൻ ഈ കാമ്പെയ്‌നിൽ പങ്കുചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
വിനയിനായി നമുക്ക് പ്രതീക്ഷയുടെ കൈത്തിരി തെളിയിക്കാം.
സ്നേഹത്തോടെ, വൈക്കിങ്സ് കമ്മിറ്റി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.