വിനയ് എബ്രഹാമിൻ്റെ ചികിത്സാ സഹായത്തിനായി കൈകോർക്കാം

പ്രിയമുള്ളവരേ,

നമ്മുടെ പ്രിയ സുഹൃത്തും, വാട്ടർഫോർഡ് വൈക്കിങ്സ് ക്ലബ്ബിലെ സജീവ അംഗവും, വാട്ടർഫോർഡ് നിവാസിയുമായ വിനയ് എബ്രഹാം കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപുണ്ടായ ഒരു കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പൂർണ്ണമായും വൈദ്യസഹായത്തിൻ്റെ പിന്തുണയോടെ കഴിയുകയാണ് അദ്ദേഹം ഇപ്പോൾ.

വിനയ്, ഭാര്യ ബെൻസി, രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ എന്നിവരടങ്ങുന്ന ഈ കുടുംബം വെറും അഞ്ച് മാസങ്ങൾക്ക് മുൻപാണ് വാട്ടർഫോർഡിൽ തങ്ങളുടെ ജീവിതം ആരംഭിച്ചത്. അപ്രതീക്ഷിതമായി സംഭവിച്ച ഈ ദുരന്തം അവരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു.

വിനയിയുടെ തുടർ ചികിത്സാ ആവശ്യങ്ങൾക്കും, ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിൻ്റെ ദൈനംദിന സംരക്ഷണത്തിനുമായി ഞങ്ങൾ ഒരു 'ഗോഫണ്ട്' (GoFund) കാമ്പെയ്‌ൻ ആരംഭിക്കുകയാണ്.

നിങ്ങൾ നൽകുന്ന ചെറുതും വലുതുമായ എല്ലാ സംഭാവനകളും വിനയിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിച്ചേരുന്ന രീതിയിലാണ് ഈ ഫണ്ട് റൈസിംഗ് ക്രമീകരിച്ചിരിക്കുന്നത്.

ഈ വിഷമഘട്ടത്തിൽ, ഒരു സമൂഹം എന്ന നിലയിൽ നമുക്ക് ഈ കുടുംബത്തെ ചേർത്തുപിടിക്കാം. നിങ്ങളുടെ ഉദാരമായ പിന്തുണയിലൂടെ വിനയിന് മികച്ച ചികിത്സയും കുടുംബത്തിന് ആശ്വാസവും നൽകാൻ ഈ കാമ്പെയ്‌നിൽ പങ്കുചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

വിനയിനായി നമുക്ക് പ്രതീക്ഷയുടെ കൈത്തിരി തെളിയിക്കാം.

സ്നേഹത്തോടെ, വൈക്കിങ്സ് കമ്മിറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !