കെയിൻസ് (ഓസ്‌ട്രേലിയ): സ്കൈഡൈവിംഗ് പരിശീലനത്തിനിടെ 15,000 അടി ഉയരത്തിൽ വിമാനം വിട്ട് ചാടിയ സ്കൈഡൈവറുടെ പാരച്യൂട്ട് വിമാനത്തിൻ്റെ ഭാഗത്ത് കുടുങ്ങിയതിനെ തുടർന്ന് ആകാശത്ത് തൂങ്ങിക്കിടന്നു. ഞെട്ടിപ്പിക്കുന്ന ഈ അപകടത്തിൻ്റെ ദൃശ്യങ്ങൾ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) വിശദമായ അന്വേഷണത്തിന് ശേഷം പുറത്തുവിട്ടു.
അടിയന്തരമായി തുറന്ന പാരച്യൂട്ട്, അപകടത്തിലേക്ക്
കെയിൻസിൻ്റെ തെക്കൻ മേഖലയിൽ കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അപകടം നടന്നത്. 16 പേർ പങ്കെടുക്കുന്ന ഫോർമേഷൻ ജമ്പിൻ്റെ ചിത്രീകരിക്കുന്നതിനായി ഒരു പൈലറ്റും 17 പാരച്യൂട്ടിസ്റ്റുകളും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ, ആദ്യ വ്യക്തി വിമാനം വിട്ടിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തിൻ്റെ റിസർവ് പാരച്യൂട്ടിൻ്റെ ഹാൻഡിൽ വിമാനത്തിൻ്റെ വിംഗ് ഫ്ലാപ്പിൽ കുടുങ്ങുകയായിരുന്നു. ഇതോടെ പാരച്യൂട്ട് അനിയന്ത്രിതമായി തുറന്നു.
അനിയന്ത്രിതമായി തുറന്ന പാരച്യൂട്ട് വിമാനത്തിൻ്റെ വിംഗ് ഫ്ലാപ്പിനോട് ചുറ്റിപ്പിടിക്കുകയും, സ്കൈഡൈവറെ ശക്തമായി പിന്നിലേക്ക് എറിഞ്ഞുവീഴ്ത്തുകയും ചെയ്തു. ഇതോടെ 15,000 അടി ഉയരത്തിൽ സ്കൈഡൈവർ വിമാനത്തിൻ്റെ വാലിൽ തൂങ്ങിക്കിടക്കുന്ന അതീവ അപകടകരമായ സാഹചര്യമുണ്ടായി. പുറത്തുനിന്ന് ദൃശ്യങ്ങൾ പകർത്തിയ കാമറാ ഓപ്പറേറ്റർ പോലും ഈ ആഘാതത്തിൽ വിമാനം വിട്ട് തെറിച്ച് വീഴുന്നുണ്ട്. സംഭവം നടന്നതിൻ്റെ ഞെട്ടലിൽ സ്കൈഡൈവർ ഹെൽമറ്റിൽ കൈവെച്ച് അമ്പരന്നുനിൽക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. A skydiver narrowly escaped death after being left dangling at an altitude of nearly 15,000 feet when his parachute became entangled with the aircraft shortly after he jumped. pic.twitter.com/HMFfP5RTjh
.
ഹുക്ക് നൈഫ് രക്ഷകനായി
ജീവൻ അപകടത്തിലായ സാഹചര്യത്തിൽ, സ്കൈഡൈവർ ധരിച്ചിരുന്ന ഹുക്ക് നൈഫ് (Hook Knife) ഉപയോഗിച്ച് പാരച്യൂട്ടിൻ്റെ കയറുകൾ മുറിച്ചാണ് സ്വയം മോചിതനായത്. തുടർന്ന് അദ്ദേഹം തൻ്റെ പ്രധാന പാരച്യൂട്ട് വിന്യസിക്കുകയും സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു.
അപകടം നടന്നയുടൻ വിമാനം സ്റ്റാൾ ചെയ്തതായി പൈലറ്റ് ആദ്യം തെറ്റിദ്ധരിച്ചിരുന്നു. പിന്നീട് വിമാനത്തിൻ്റെ വാലിൽ ഒരാൾ തൂങ്ങിക്കിടക്കുന്നുവെന്ന് വിവരം ലഭിച്ചതോടെയാണ് യഥാർത്ഥ സാഹചര്യം ബോധ്യമായത്. അപകടത്തെ തുടർന്ന് വിമാനത്തിൻ്റെ വാൽഭാഗത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും നിയന്ത്രണം പരിമിതമാവുകയും ചെയ്തു. എങ്കിലും പൈലറ്റ് 'മെയ്‌ഡേ' സന്ദേശം നൽകി വിമാനം സുരക്ഷിതമായി നിലത്തിറക്കി.
ഹുക്ക് നൈഫ് കൈവശം വെക്കുന്നത് നിർബന്ധമല്ലെങ്കിലും, ഇങ്ങനെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ അത് ജീവൻ രക്ഷിക്കുന്ന ഉപകരണമായി മാറാമെന്ന് ATSBയുടെ ചീഫ് കമ്മീഷണർ ആംഗസ് മിച്ചൽ പ്രതികരിച്ചു. ഒരു സ്റ്റണ്ട് ജമ്പിൻ്റെ ഭാഗമായിരുന്നു ഈ ശ്രമമെന്ന് ATSB റിപ്പോർട്ട് വ്യക്തമാക്കുന്നു.

.png)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.