ശുകപുരം: തിരൂർ, ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷാർച്ചനയോടനുബന്ധിച്ച് കേരള ടെമ്പിൾ വെൽഫയർ ഡെവലപ്മെന്റ് ഫൗണ്ടേഷൻ (KTWDF) സെമിനാറും പുരസ്‌കാര സമർപ്പണ ചടങ്ങും സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 9, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര പരിസരത്ത് വെച്ചാണ് പരിപാടികൾ നടക്കുക.
ദക്ഷിണാമൂർത്തി സങ്കൽപ്പമാണ് സെമിനാറിന്റെ പ്രധാന വിഷയം. ചടങ്ങുകൾക്ക് തുടക്കം കുറിച്ച് കാലടി പടിഞ്ഞാറേടത്ത് ശ്രീ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് (തന്ത്രി) ദീപം തെളിയിക്കും. കെ.ടി.ഡബ്ല്യു.ഡി.എഫ്. ചെയർമാൻ സത്യനാരായണൻ വേദപുരത്ത് സ്വാഗതം ആശംസിക്കും. ഫൗണ്ടേഷന്റെ സ്വതന്ത്ര ഡയറക്ടറും സാങ്കേതിക ഉപദേഷ്‌ടാവും കൂടിയായ ശിവപ്രകാശ് വേദപുരം അദ്ധ്യക്ഷനാകും. സെമിനാർ കണ്ണൂർ അഡീഷണൽ ഡയറക്ടറും ഡി.എം.ഒ.യുമായ പിയൂഷ് എം. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. തുടർന്ന്, രാമചന്ദ്ര അയ്യരും സൈബർ ഫോറൻസിക് കൺസൾട്ടന്റ് വിനോദ് ഭട്ടത്തിരിപ്പാടും ദക്ഷിണാമൂർത്തി സങ്കൽപ്പത്തെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നാല് വ്യക്തികൾക്ക് ചടങ്ങിൽ വെച്ച് ദക്ഷിണാമൂർത്തി പുരസ്‌കാരം നൽകി ആദരിക്കും. ഇന്ന് കേരളത്തിലെ ഏറ്റവും തലമുതിർന്ന ജ്യോതിഷ പണ്ഡിതരിൽ ഒരാളും അധ്യാപകനും എഴുത്തുകാരനുമായ ശ്രീ. സി.വി. ഗോവിന്ദൻ പുരസ്‌കാരത്തിന് അർഹനായി. പ്രശസ്ത സംസ്കൃത പണ്ഡിതയും റിട്ടയേർഡ് ഗവ. കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ. ഭാരതി കുഞ്ഞുകുട്ടനാണ് മറ്റൊരു പുരസ്‌കാര ജേതാവ്. ശ്രീമദ് ശങ്കരാചാര്യരുടെ സ്തോത്രങ്ങളുടെ വ്യാഖ്യാനവും പരിഭാഷയുമടക്കം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള വ്യക്തിയാണ് പ്രൊഫ. ഭാരതി കുഞ്ഞുകുട്ടൻ.
വാദ്യകേരളത്തിൽ തായമ്പക, മേളം എന്നീ കലാരൂപങ്ങളിൽ മൗലിക വീക്ഷണവും സാധക മികവും കൊണ്ട് ശുകപുരം എന്ന് അടയാളപ്പെടുത്തിയ മുൻനിര കലാകാരനായ ശ്രീ. ശുകപുരം രാധാകൃഷ്ണനും പുരസ്‌കാരം നൽകും. ചിത്രരചനയിലും കർണാടക സംഗീതത്തിലും പ്രതിഭ തെളിയിച്ച ശ്രീ. പി.വി. ഉണ്ണികൃഷ്ണനാണ് പുരസ്‌കാരം ഏറ്റുവാങ്ങുന്ന മറ്റൊരു പ്രമുഖ വ്യക്തിത്വം. ഹിന്ദുസ്ഥാൻ തോംസൺ എന്ന പ്രമുഖ അഡ്വെർടൈസിംഗ് കമ്പനിയിൽ നിന്ന് വിരമിച്ച ശേഷം ചിത്രരചനയിലും സംഗീതത്തിലും സജീവമായ ഉണ്ണികൃഷ്ണൻ ഫൗണ്ടേഷന്റെ ലോഗോ ഡിസൈൻ ചെയ്ത മഹദ് വ്യക്തി കൂടിയാണ്.
പരിപാടികൾ വിജയകരമാക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി കെ.ടി.ഡബ്ല്യു.ഡി.എഫ്. ചെയർമാൻ വേദപുരത്ത് സത്യനാരായണൻ, മാനേജിംഗ് ഡയറക്ടർ സദാനന്ദൻ കരാട്ട് എന്നിവർ അറിയിച്ചു.

.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.