പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല. കരഞ്ഞുകൊണ്ട് മലയാളി യുവാവ് പിതാവിനോട് പറയുന്നുണ്ടായിരുന്നു... വിദേശ മലയാളി മരണപ്പെട്ടത് അനാസ്ഥ

കാനഡ: അടിയന്തര ചികിത്സ ലഭിക്കാതെ 8 മണിക്കൂറില്‍ അധികം ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ കാത്തിരിക്കേണ്ടി വന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കാനഡയിലെ എഡ്മന്റണിലാണ് സംഭവം. കാനഡയിലെ ആരോഗ്യ സംവിധാനങ്ങളുടെ പതുക്കെ പോക്കിനെ പറ്റിയ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ് ഈ സംഭവം കാരണം.

ഡിസംബർ 22ന് ജോലി സ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപെട്ടപ്പോള്‍ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ പിതാവ് കുമാർ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളമാണ് പ്രശാന്ത് ചികിത്സയ്ക്കായി കാത്തിരുന്നത്. ഈ സമയത്ത് "പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല" എന്ന് കരഞ്ഞുകൊണ്ട് പ്രശാന്ത് പിതാവിനോട് പറയുന്നുണ്ടായിരുന്നു. താൻ അതിതീവ്രമായ വേദനയാണ് അനുഭവിക്കുന്നതെന്ന് പലതവണ പ്രശാന്ത് ജീവനക്കാരോട് പറഞ്ഞിട്ടും, ടൈലനോൾ എന്ന സാധാരണ വേദനസംഹാരി നൽകി കാത്തിരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു.

സമയം കടന്നുപോകുന്തോറും പ്രശാന്തിൻ്റെ രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ ഉയർന്നു. ഒടുവിൽ 8 മണിക്കൂർ പിന്നിട്ട ശേഷം പരിശോധനാ മുറിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും കസേരയിൽ ഇരുന്ന ഉടനെ അദ്ദേഹം നെഞ്ചിൽ കൈവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. നഴ്‌സുമാർ സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും 3 ചെറിയ കുട്ടികളുമടങ്ങുന്നതാണ് പ്രശാന്തിന്റെ കുടുംബം.

സംഭവത്തിൽ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കാനഡയിലെ എമർജൻസി കെയർ വിഭാഗത്തിലെ അമിതമായ തിരക്കും ചികിത്സ വൈകുന്നതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !