കൊട്ടാരക്കര: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോൾ കെഎസ്‌യു ജില്ലാ പ്രസിഡന്റിനെ മുൻനിർത്തി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
കൊട്ടാരക്കരയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം എംപിയിൽ ആരോപിച്ചുകൊണ്ടുള്ള കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
"നിയമനത്തിന് പിന്നിൽ ഗൂഢാലോചന"
രമേശ് ചെന്നിത്തലയുടെ നോമിനിയായാണ് ഇയാൾ കെഎസ്‌യു ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തിയതെന്നും, പത്തനാപുരത്ത് നിയമസഭയിൽ പരാജയപ്പെട്ട നേതാവിന്റെ ശുപാർശയാണ് ഇതിന് പിന്നിലെന്നും കൊടിക്കുന്നിൽ ആരോപിച്ചു. മുതിർന്ന നേതാക്കളെ വെല്ലുവിളിക്കുക, ഡിസിസി പ്രസിഡന്റിനോട് ധിക്കാരപരമായി സംസാരിക്കുക, പാർട്ടി ഓഫീസിലേക്ക് മാർച്ച് നടത്തുക തുടങ്ങിയവയാണ് ഇവിടുത്തെ കെഎസ്‌യു ശൈലിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റൊരു മണ്ഡലത്തിലുമില്ലാത്ത പരിഗണന കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കൊട്ടാരക്കരയിലെ സീറ്റ് വിഭജനത്തിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാജയകാരണം ന്യൂനപക്ഷ മേഖലകളിലെ വോട്ട് ചോർച്ച
കൊട്ടാരക്കരയിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള എംപിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ: കേരള കോൺഗ്രസ് (ബി) ഒപ്പമുണ്ടായിരുന്ന കാലത്താണ് കോൺഗ്രസിന് കൊട്ടാരക്കരയിൽ മുൻതൂക്കം ലഭിച്ചിട്ടുള്ളത്. നിലവിൽ പ്രബലമായ ഘടകകക്ഷികളുടെ അഭാവം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.മേഖലയിലെ ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമായി മാറിയത് പരിശോധിക്കും.തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന പത്തനാപുരത്തെ നേതാവിന്റെ സ്വന്തം നാടായ അഞ്ചലിലെ വാർഡിൽ ബിജെപിയാണ് വിജയിച്ചതെന്ന് കൊടിക്കുന്നിൽ പരിഹസിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താൽപ്പര്യം
സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ചകൾ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ കൊടിക്കുന്നിൽ സുരേഷ്, തനിക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ താൽപ്പര്യമുണ്ടെന്നും വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.