ന്യൂഡൽഹി: പാകിസ്ഥാനിലെ നിലവിലുള്ള നാല് പ്രവിശ്യകളെ 12 ചെറിയ പ്രവിശ്യകളായി വിഭജിക്കാനുള്ള ഒരുക്കങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായതായി റിപ്പോർട്ട്. രാജ്യത്ത് ചെറിയ പ്രവിശ്യകൾ രൂപീകരിക്കുമെന്ന കാര്യം ഉറപ്പാണെന്ന് പാകിസ്ഥാൻ വാർത്താ വിനിമയ വകുപ്പ് മന്ത്രി അബ്ദുൾ അലീം ഖാൻ തന്നെ വ്യക്തമാക്കിയതോടെയാണ് ഈ നീക്കത്തിന് ഔദ്യോഗിക സ്ഥിരീകരണമായത്.
പാകിസ്ഥാനിലെ നാല് പ്രധാന പ്രവിശ്യകൾ ഉടൻ തന്നെ 12 ചെറു പ്രവിശ്യകളായി മാറിയേക്കും. രാജ്യത്തെ ഭരണകൂടവും സൈന്യവും ചേർന്ന് നടത്തുന്ന ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യങ്ങൾ എന്താണെന്നും ഇത് രാജ്യത്ത് പുതിയ ആഭ്യന്തര കലാപങ്ങൾക്ക് വഴിവെക്കുമോ എന്നുമുള്ള ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്.
സർക്കാരും സൈന്യവും തമ്മിൽ ധാരണ
ഈ സുപ്രധാന തീരുമാനത്തെക്കുറിച്ച് പാകിസ്ഥാൻ സർക്കാരും സൈന്യവും തമ്മിൽ അന്തിമ ചർച്ചകൾ നടന്നു കഴിഞ്ഞതായും, ഇത് അടുത്ത ദിവസങ്ങളിൽ തന്നെ നടപ്പാക്കുമെന്നുമാണ് സൂചന. നിലവിലുള്ള നാല് പ്രവിശ്യകളെയും മൂന്ന് ഭാഗങ്ങളായി വിഭജിക്കുന്നതാണ് ഈ പദ്ധതി.
പ്രവിശ്യകളുടെ വിഭജനം ഇങ്ങനെയായിരിക്കും:
പഞ്ചാബ്: നോർത്ത് പഞ്ചാബ്, സെൻട്രൽ പഞ്ചാബ്, സൗത്ത് പഞ്ചാബ് എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെടും.
സിന്ധ്: കറാച്ചി സിന്ധ്, സെൻട്രൽ സിന്ധ്, അപ്പർ സിന്ധ് എന്നിങ്ങനെ മൂന്നായി മാറും.
ഖൈബർ പഖ്തൂൺഖ്വ: നോർത്ത് ഖൈബർ പഖ്തൂൺഖ്വ, സൗത്ത് ഖൈബർ പഖ്തൂൺഖ്വ, ട്രൈബൽ ഖൈബർ പഖ്തൂൺഖ്വ എന്നിങ്ങനെ വിഭജിക്കപ്പെടും. ഫെഡറലി അഡ്മിനിസ്‌റ്റേർഡ് ട്രൈബൽ ഏരിയാസ് (FATA) ആയി കണക്കാക്കിയിരുന്ന പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടും.
ബലൂചിസ്ഥാൻ: ഈസ്റ്റ് ബലൂചിസ്ഥാൻ, വെസ്റ്റ് ബലൂചിസ്ഥാൻ, സൗത്ത് ബലൂചിസ്ഥാൻ എന്നിങ്ങനെ മൂന്ന് പ്രവിശ്യകളായി വിഭജിക്കപ്പെടും.
ലക്ഷ്യം ഭരണപരമായ സൗകര്യം
ഭരണപരമായ കാര്യങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനാണ് പ്രവിശ്യകളെ 12 ഭാഗങ്ങളായി വിഭജിക്കുന്നതെന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ വിശദീകരണം. അധികാരം ഏതാനും കക്ഷികളിലും നേതാക്കളിലും മാത്രം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും, കൂടുതൽ ജനപ്രതിനിധികളും ഭരണസംവിധാനങ്ങളും വരുന്നതോടെ രാജ്യത്ത് അതിവേഗ പുരോഗതി സാധ്യമാകുമെന്നും സർക്കാർ വാദിക്കുന്നു.
എന്നാൽ, പാക് സർക്കാരും സൈന്യവും ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നയമാണ് പിന്തുടരുന്നതെന്നും, നിലവിൽ പാകിസ്ഥാനിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഈ നീക്കം രാജ്യത്തെ കൂടുതൽ അസ്ഥിരമാക്കുമെന്നും ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.