കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഇ.ഡി. കാരണം കാണിക്കൽ നോട്ടീസ്

 തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെൻ്റ് ആക്ട് (ഫെമ) ചട്ടങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി.യുടെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം എന്നിവർക്കും നോട്ടീസ് ലഭിച്ചതായാണ് വിവരം. നീണ്ട അന്വേഷണങ്ങൾക്ക് ശേഷമാണ് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുൻപാകെ ഇ.ഡി. ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.

പ്രധാന ആരോപണം

മസാല ബോണ്ട് വഴി സമാഹരിച്ച തുക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി വിനിയോഗിച്ചത് ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇ.ഡി.യുടെ പ്രധാന കണ്ടെത്തൽ.

2019-ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് കിഫ്ബി മസാല ബോണ്ടിറക്കിയത്. 9.72 ശതമാനം പലിശ നിരക്കിൽ, 2,150 കോടി രൂപയാണ് ഇതുവഴി സമാഹരിച്ചത്. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾക്ക് അന്തിമ രൂപം നൽകിയത്.

നേരത്തെ, അന്വേഷണത്തിൻ്റെ ഭാഗമായി അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസകിന് ഇ.ഡി. രണ്ടുതവണ നോട്ടീസ് നൽകിയിരുന്നു. കേസിൽ, ഇ.ഡി.യുടെ തുടർനടപടികൾ ഇനി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയുടെ പരിഗണനയിലായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !