ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു. ഞായറാഴ്ച രാവിലെ 11:25-ഓടെ ഹാമന്റൺ നഗരത്തിന് മുകളിലായിരുന്നു അപകടം. ന്യൂജേഴ്സി സ്വദേശികളായ കെന്നത്ത് എൽ. കിർഷ് (65), മൈക്കൽ ഗ്രീൻബർഗ് (71) എന്നിവരാണ് മരിച്ചതെന്ന് ഹാമന്റൺ പോലീസ് സ്ഥിരീകരിച്ചു.
രണ്ട് ഹെലികോപ്റ്ററുകളിലും പൈലറ്റുമാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) അറിയിച്ചു. കൂട്ടിയിടിയെത്തുടർന്ന് തകർന്നു വീണ ഹെലികോപ്റ്ററുകളിൽ ഒന്നിന് തീപിടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ദീർഘനേരം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫിലാഡൽഫിയയിൽ നിന്ന് ഏകദേശം 35 മൈൽ തെക്കുകിഴക്കായി, അറ്റ്ലാന്റിക് സിറ്റി എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള പ്രദേശത്താണ് അവശിഷ്ടങ്ങൾ പതിച്ചത്.
എൻസ്ട്രോം 280സി (Enstrom 280C), എൻസ്ട്രോം എഫ്-28എ (Enstrom F-28A) എന്നീ വിഭാഗങ്ങളിൽപ്പെട്ട ലഘു ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. സാധാരണയായി മൂന്ന് പേർക്ക് വരെ യാത്ര ചെയ്യാവുന്നവയാണ്
കഴിഞ്ഞ ജനുവരിയിൽ വാഷിംഗ്ടൺ ഡി.സിയിൽ സൈനിക ഹെലികോപ്റ്ററും യാത്രാവിമാനവും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടിരുന്നു. വലിയ വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഹെലികോപ്റ്റർ അപകടങ്ങളുടെ നിരക്ക് കുറഞ്ഞുവരികയാണെന്നാണ് എഫ്.എ.എ പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും ഇപ്പൊഴത്തെ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംയുക്തമായി അന്വേഷണം ആരംഭിച്ചു. സാങ്കേതിക തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്ന് അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.