പാലാ: പാലാ രൂപതയുടെ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഏകോപന സമിതിയുടെ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പാലാ ഫുഡ് ഫെസ്റ്റ് 2025'ന് പ്രൗഢഗംഭീരമായ തുടക്കം. പുഴക്കര മൈതാനത്ത് ഒരുക്കിയ മഹാമേളയുടെ ഔപചാരിക ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവഹിച്ചു.
ചടങ്ങ് മാണി സി. കാപ്പൻ എം.എൽ.എ. ഭദ്രദീപം തെളിയിച്ചു . വി.സി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഫുഡ് പവലിയന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു. ഇവന്റ് ഉദ്ഘാടനം തോമസുകുട്ടി മുതുപുന്നയ്ക്കൽ നിർവഹിച്ചു.ജോൺ ദർശന സ്വാഗതം ആശംസിച്ചു. തുടർന്ന് ബാബു കെ. ജോർജ്, ബൈജു കൊല്ലം പറമ്പിൽ, ടോബിൻ കെ. അലക്സ്, ബെന്നി മൈലാടൂർ, ബിബിൻ, അനൂപ് ജോർജ്, സിറിൾ ട്രാവലോകം, ഫ്രെഡി ജോസ്, എബിസൺ ജോസ്, ജോസ്റ്റ്യൻ വന്ദന, ജിന്റോ ഐജി ഫാം, ആന്റണി കുറ്റിയാങ്കൽ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അമ്പതിലധികം സ്റ്റാളുകളിലായി ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെന്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങളാണ് ഈ രുചിമേളയിൽ അണിനിരന്നിട്ടുള്ളത്. വൈവിധ്യമാർന്ന മധുരപലഹാരങ്ങളും വ്യത്യസ്തമായ രുചിക്കൂട്ടുകളും ഫുഡ് ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്.
രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനോടൊപ്പം എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ആവേശകരമായ കലാവിരുന്നും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.
പാലാ ഫുഡ് ഫെസ്റ്റ് 2025 ഡിസംബർ 8-ന് സമാപിക്കും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.