ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യം വലിയ ആശങ്കയുയർത്തുന്നു. ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 14 വയസ്സുള്ള മകൾ സംഭവം വീഡിയോയിൽ പകർത്തുമ്പോൾ സഹായത്തിനായി കരഞ്ഞ് അപേക്ഷിക്കുന്നതും കേൾക്കാം. സഹാറഗഞ്ചിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ട്. വിക്രം രൂപാലി എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വീട്ടുചെലവുകൾക്കും മകളുടെ വിദ്യാഭ്യാസത്തിനുമായി യുവതി വീട്ടിൽ ഒരു പേയിംഗ് ഗസ്റ്റ് (പി.ജി.) ഹോസ്റ്റൽ നടത്തിവരികയാണ്. ഈ പി.ജി. അടച്ചുപൂട്ടാൻ ഭർത്താവും അമ്മായിയമ്മയും തന്നെ നിരന്തരം നിർബന്ധിക്കുന്നുവെന്ന് യുവതി ആരോപിക്കുന്നു. പി.ജി. അടച്ചുപൂട്ടിയാൽ തനിക്കും മകൾക്കും വരുമാനം ഇല്ലാതാകുമെന്നും അവർ പറയുന്നു.
മർദനത്തിന്റെ ദൃശ്യങ്ങളിൽ, മകൾ കരഞ്ഞുകൊണ്ട് തടയാൻ ശ്രമിക്കുമ്പോഴും യുവതിയെ ഇയാൾ ആവർത്തിച്ച് ആക്രമിക്കുന്നത് കാണാം. ഈ കുടുംബത്തിന് അടിയന്തര സംരക്ഷണം ആവശ്യമാണെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. ഹസ്രത്ഗഞ്ചിൽ 'രൂപാനി ബ്രദേഴ്‌സ്' എന്ന പേരിൽ ഇയാൾ ഒരു ചിക്കൻ സ്റ്റാൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
14 साल की एक बिटिया ने यह वीडियो अपने घर का बनाकर मदद के लिए गुहार लगाई है।
— VERSHA VERMA (@iamvershaverma) December 5, 2025
यदि जल्दी मदद नहीं पहुंचाई गई तो तो कोई भी अप्रिय घटना हो सकती है?
मामला सहारा गंज थाने का है ।
हजरतगंज में रूपानी ब्रदर्स के नाम पर चिकन का बड़ा शोरूम है और हरकतें इतनी घटिया 🤬🤬
घर में ही PG चलाकर… pic.twitter.com/wLnFpSlR31
യുവതിയുടെ സഹായാഭ്യർഥന
മർദനത്തിന്റെ വീഡിയോയ്‌ക്കൊപ്പം, യുവതി സഹായം അഭ്യർഥിക്കുന്ന മറ്റൊരു വീഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. "ഡിസംബർ 5-ന് എന്റെ ഭർത്താവ് വിക്രം രൂപാലി എന്നെയും എന്റെ മകളെയും ഉപദ്രവിച്ചു. ഏകദേശം 15 ദിവസം മുമ്പ് ഞങ്ങളുടെ വസ്ത്രങ്ങൾ വലിച്ചുകീറി വീട്ടിൽ നിന്ന് പുറത്താക്കി. ദയവായി ഞങ്ങളെ സഹായിക്കണം," യുവതി വീഡിയോയിൽ പറയുന്നു. ഈ പ്രസ്താവനയിലൂടെ, വീട്ടിലെ പ്രശ്‌നങ്ങൾ ആഴ്ചകളായി തുടരുകയാണെന്നും സാഹചര്യം രൂക്ഷമായെന്നും വ്യക്തമാക്കുന്നു
— VERSHA VERMA (@iamvershaverma) December 6, 2025.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉത്തർപ്രദേശിലെ വനിതാ ശിശു സുരക്ഷാ സംഘടന ഉടൻ തന്നെ പ്രതികരിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം ലഖ്‌നൗ പോലീസിനെ ടാഗ് ചെയ്തുകൊണ്ട്, "ദയവായി കേസ് പരിഗണിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുക" എന്ന് അവർ 'എക്‌സി'ൽ കുറിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.