കോട്ടയം ; ക്രിസ്മസും ന്യൂ ഇയറും അടക്കം ആഘോഷങ്ങളുടെ മാസമാണ് ഡിസംബർ. പലരുടേയും ഡയറ്റും ഭക്ഷണനിയന്ത്രണങ്ങളുമെല്ലാം പാളിപ്പോകുന്നതും ഈ സമയത്താണ്.
അനാരോഗ്യകരമായ ഭക്ഷണങ്ങളും മധുരവുമെല്ലാം വർഷാവസാനം നാം കഴിക്കുന്നു. ഇപ്പോഴിതാ, ഏത് ആഘോഷങ്ങൾക്കിടയിലും നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഭാഗമാക്കേണ്ട ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. ആരോഗ്യം മെച്ചപ്പെടുന്നതിനും കുടലിന്റെ ആരോഗ്യത്തിനുമായി നാം നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് നട്സ് ആണെന്നാണ് ഡോക്ടർ അഭിപ്രായപ്പെടുന്നത്.
വൻകുടൽ കാൻസറിൻ്റെ സാധ്യത കുറയ്ക്കുന്നു. നട്സിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പിത്താശയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പിത്താശയക്കല്ലുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഫൈബർ, കാൽസ്യം എന്നിവ അസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കും. ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുന്നു. നട്സ് എപ്പോൾ കഴിക്കണം ഓരോ തരം നട്സ് കഴിക്കേണ്ട ഏറ്റവും അനുയോജ്യമായ സമയത്തെക്കുറിച്ചും നേരത്തെ ഡോക്ടർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
ദിവസം ആരംഭിക്കുന്നത് ബദാം കഴിച്ചുകൊണ്ടാകാം എന്നാണ് ഡോക്ടർ പറയുന്നത്. വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ബദാം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ, മെറ്റബോളിക് പ്രവർത്തനങ്ങൾക്കും മാനസിക വ്യക്തതയ്ക്കും രാവിലെ ബദാം കഴിക്കുന്നത് നല്ലതാണ്. കശുവണ്ടി കഴിക്കാൻ ഏറ്റവും അനുയോജ്യം ഉച്ചസമയമാണ്. സിങ്ക്, അയൺ എന്നിവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സാലഡിൽ ചേർത്തോ ഭക്ഷണത്തോടൊപ്പമോ കശുവണ്ടി കഴിക്കാം. എന്നാൽ, കലോറി കൂടുതലായതിനാൽ മിതമായ അളവിൽ മാത്രം ഇത് കഴിക്കുക. പിസ്ത കഴിക്കാൻ ഏറ്റവും നല്ല സമയം ഉച്ചയ്ക്ക് ശേഷമാണ്. ഉച്ചകഴിഞ്ഞുള്ള ക്ഷീണം അകറ്റാൻ ഇത് നിങ്ങളെ സഹായിക്കും. പ്രോട്ടീനും ഫൈബറും അടങ്ങിയതാണ് പിസ്ത. ഉച്ചകഴിഞ്ഞ് മൂന്നിനോ നാലിനോ കുറച്ച് പിസ്ത കഴിക്കുന്നത് അത്താഴം വരെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.
വാൾനട്ട് വൈകീട്ട് കഴിക്കാം. നല്ല ഉറക്കത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും വാൾനട്ട് സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളും മെലാറ്റോണിനും ധാരാളമായി അടങ്ങിയിട്ടുള്ള ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും സുഖമായ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.