"ശാസ്ത്ര സാമൂഹൃ മുന്നേറ്റങ്ങൾ " അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ കോൺഫ്രൻസിന് തുടക്കമായി.

ഈരാറ്റുപേട്ട  : സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ്  ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2025 ആരംഭിച്ചു.

കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും 'കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ.  ഡോ. അച്യുത് ശങ്കർ എസ് നായർ  നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെ മുന്നേറ്റത്തിൽ നൈതികതയും ധാർമ്മികതയും ചർച്ചയാവണമെന്ന് അദ്ധേഹം പറഞ്ഞു.
കോളേജ് മാനേജർ റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ് , കോഴ്സ് കോഡിനേറ്ററും ബർസാറുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ഐ ക്യു എ സി കോഡിനേറ്ററും കോൺഫറൻസ് കൺവീനറുമായ ഡോ സുമേഷ് ജോർജ്  തുടങ്ങിയവർ സംസാരിച്ചു. 

കോൺഫറൻസിന്റെ പ്ലീനറി സെഷനിൽ കൊച്ചിൻ സർവ്വകലാശാല അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ചിലെ സയന്റിസ്റ്റ് ഡോ. അജിൽ കെ. എസ്. , സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള മുൻ വൈസ് ചാൻസിലർ പ്രൊഫ. ഡോ. വിൻസൻ്റ് മാത്യു എന്നിവർ പ്രഭാഷണം നടത്തി.

കേരളത്തിനകത്തും പുറത്തുമുള്ള സയൻസ് സോഷ്യൽ സയൻസ് മേഖലയിലെ വിദഗ്ധർ ചെയർ ചെയ്യുന്ന തുടർന്നുള്ള സെഷനുകളിൽ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും  ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോൺഫ്രൻസ് ചൊവ്വാഴ്ച്ച സമാപിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !