ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന് എന്ത് തോന്ന്യവാസവും ആകാമോ..?

ഈരാറ്റുപേട്ട:സൺറൈസ് ഹോസ്പിറ്റലിന് എന്ത് തോന്ന്യവാസവും ആകാമോ..?

രോഗികളുമായി പോകാത്ത സാഹചര്യത്തിൽ സൈറനൊ അമിത വേഗമൊ പാടില്ലന്നുള്ള നിയമവ്യവസ്ഥ നിലനിൽക്കുമ്പോൾ ഈരാറ്റുപേട്ടക്കാരനായ ഒരാളുടെ ജീവനെടുക്കുന്ന തരത്തിൽ അമിതാവേഗതയിലെത്തി ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് സൺറൈസ് ഹോസ്പിറ്റൽ ആംബുലൻസ്..
ഏറെ തിരക്കുള്ള ഈരാറ്റുപേട്ട ടൗണിൽ നൈനാർ പള്ളി ജംഗ്ഷനിൽമിനിട്ടുകൾക്ക് മുൻപാണ് അപകടം സംഭവിച്ചത്.മുൻപും രോഗികൾ ഇല്ലാത്ത സാഹചര്യത്തിൽ അമിത വേഗതയിൽ ഓടുന്ന സൺറൈസ് ഹോസ്പിറ്റൽ ആംബുലൻസുകൾക്കെതിരെ നഗര വാസികളുടെ പരാതി ഉയർന്നിരുന്നെങ്കിലും നിയമപരമായി ആരും മുൻപോട്ടു പോകാൻ താല്പര്യപെട്ടിരുന്നില്ലന്ന് ഈരാറ്റുപേട്ട എസ്‌എഡിപിഐ മുൻ ഭാരവാഹികൾ പറഞ്ഞു.
തുടർന്നും ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ജനദ്രോഹ നടപടികൾ ഉണ്ടാകുകയാണെങ്കിൽ സമൂദയിക പരമായും രാഷ്ട്രീയ പരമായും പ്രതിഷേധങ്ങൾ ഉയർന്നു വരുമെന്നും നേതാക്കൾ കൂട്ടിചേർത്തു. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ സൺ റൈസ് ഹോസ്പിറ്റലിൽ തന്നെ പ്രവേശിപ്പിച്ചതായും നേതാക്കൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !