ചണ്ഡിഗഡ് :ഹരിയാനയിലെ പാനിപ്പത്തിൽ, തന്നെക്കാൾ സൗന്ദര്യമുള്ളവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആറ് വയസ്സുകാരിയായ മരുമകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ.
വിവാഹ ചടങ്ങിനിടെ ആയിരുന്നു നാടിനെ നടുക്കിയ അരും കൊലപാതകം. നേരത്തെ, സ്വന്തം മകൻ ഉൾപ്പെടെ മൂന്നു കുട്ടികളെ ഇതേ രീതിയിൽ പൂനം എന്ന യുവതി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.സോണിപത് സ്വദേശിയായ വിധി എന്ന പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്.പൂനത്തിന്റെ ഭർത്താവ് നവീന്റെ ബന്ധുവിന്റെ മകളാണ് വിധി. പാനിപ്പത്തിലെ നൗൽത്ത ഗ്രാമത്തിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പൂനവും വിധിയും കുടുംബാംഗങ്ങളും എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വിവാഹ ഘോഷയാത്ര നൗൽത്തയിൽ എത്തിയപ്പോൾ കുടുംബാംഗങ്ങൾ അതിനോടൊപ്പം പോയി.കുറച്ചു കഴിഞ്ഞപ്പോൾ വിധിയെ കാണുന്നില്ലെന്ന് പറഞ്ഞ് പിതാവ് സന്ദീപിന് ഫോൺ വന്നു. പിന്നാലെ കുടുംബം തിരച്ചിൽ ആരംഭിച്ചു. ഒരു മണിക്കൂറിനു ശേഷം വിധിയുടെ മുത്തശ്ശി ഓംവതി, ബന്ധുവിന്‍റെ വീടിന്‍റെ സ്റ്റോർ റൂമിലെ വെള്ളം നിറച്ച ബക്കറ്റിൽ തല മാത്രം മുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ സമീപത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൂനമാണ് കൊലപാതകത്തിനു പിന്നിലെന്ന് കണ്ടെത്തിയത്. അസൂയയും വിദ്വേഷവുമാണ് പൂനത്തെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്നെക്കാൾ സൗന്ദര്യമുള്ള ആരും ഉണ്ടാകരുത് എന്ന ചിന്തയിൽ നിന്നാണ് കുട്ടികളെ മുക്കിക്കൊന്നിരുന്നത്. സമാന സാഹചര്യങ്ങളിൽ നാലു കുട്ടികളെ മുക്കി കൊന്നതായി പൂനം സമ്മതിച്ചു. മൂന്ന് പെൺകുട്ടികളും സ്വന്തം മകനും ഇതിൽ ഉൾപ്പെടുന്നു. 2023ൽ പൂനം തന്‍റെ സഹോദരന്‍റെ മകളെ കൊന്നു.അതേ വർഷം, സംശയം ഒഴിവാക്കാനായി സ്വന്തം മകനെയും ഇതേ രീതിയിൽ കൊലപ്പെടുത്തി. 2024 ഓഗസ്റ്റിൽ തന്നേക്കാൾ സൗന്ദര്യമുണ്ടെന്ന് തോന്നിയ സിവാ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെയും പൂനം കൊലപ്പെടുത്തി. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.