തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ കോടതിയും പാര്‍ട്ടിയും തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്നില്‍ പ്രതിരോധത്തിനുള്ള വഴികള്‍ അടയുന്നു.
എട്ടു ദിവസം മുന്‍പ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ മുന്നിലേക്കു നേരിട്ടെത്തിയതിനു പിന്നാലെ ഒളിവില്‍ പോയ രാഹുല്‍, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ കീഴടങ്ങാനുള്ള സാധ്യതയാണു തെളിയുന്നത്.ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവും അഭിഭാഷകര്‍ നടത്തുന്നുണ്ട്. അതേസമയം, രണ്ടാമത്തെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടി കേസെടുത്തതോടെ രാഹുലിനു മുന്നില്‍ നിയമവഴികള്‍ കടുപ്പമേറിയതാകും എന്നാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം തന്നെയാണ് രാഹുല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താകുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയും അറസ്റ്റ് ഒഴിവാക്കാനുള്ള ഹര്‍ജിയും കോടതി തള്ളിയ സാഹചര്യത്തില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള ശക്തമായ നീക്കങ്ങളാണു പൊലീസ് നടത്തുന്നത്.
ഇത്ര ദിവസമായിട്ടും രാഹുലിനെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മുഖം രക്ഷിക്കാന്‍ ഏതു വിധേനെയും രാഹുലിനെ പിടിക്കാനുള്ള പ്രയത്നത്തിലാണു പൊലീസ്.കോടതിയും പാർട്ടിയും കൈവിട്ടതോടെ ഒളിവു ജീവിതം അവസാനിപ്പിച്ച് കീഴടങ്ങാനുള്ള ശ്രമങ്ങള്‍ രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.
കോടതിവിധിക്കു പിന്നാലെ രാഹുലിന്റെ ഫോണ്‍ ഓണായത് കീഴടങ്ങാനുള്ള തയാറെടുപ്പായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. രാഹുല്‍ ബെംഗളൂരുവിലേക്കു കടന്നുവെന്ന നിഗമനത്തിലാണു പൊലീസ്.
പ്രത്യേക സംഘം ബെംഗളൂരുവില്‍ പലയിടങ്ങളിലും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. ഇന്നു രാത്രിയോടെ തന്നെ രാഹുലിനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.