തിരുവനന്തപുരം :സംസ്ഥാനത്തു പലയിടത്തും ത്രികോണ മത്സരത്തിനു സാക്ഷ്യംവഹിച്ച തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങളിലും അതു പ്രകടമായാൽ തദ്ദേശസ്ഥാപനം ആരു ഭരിക്കണമെന്നതു നിശ്ചയിക്കുക വെല്ലുവിളിയാകും.
ആർക്കും കേവലഭൂരിപക്ഷമില്ലെങ്കിൽ അധ്യക്ഷസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിർണായകമാണ്.ഉദാഹരണത്തിന് 50 വാർഡുകളുള്ള തദ്ദേശ സ്ഥാപനത്തിൽ 22, 18, 10 എന്നിങ്ങനെ 3 രാഷ്ട്രീയകക്ഷികളുടെ അംഗങ്ങൾ വിജയിച്ചതായി ഫലം വന്നുവെന്നു കരുതുക. ഇതിൽ ആർക്കും കേവല ഭൂരിപക്ഷമായ 26 ലഭിക്കുന്നില്ല.അധ്യക്ഷ തിരഞ്ഞെടുപ്പിൽ 3 കക്ഷികൾക്കും സ്ഥാനാർഥികളെ നിർത്താം. ഏറ്റവും കൂടുതൽ വോട്ടായ 22 ലഭിച്ച കക്ഷി മുന്നിലെത്തുമെങ്കിലും മറ്റു 2 കക്ഷികളുടെയും സ്ഥാനാർഥികൾ നേടിയ ആകെ വോട്ട് ആയ 28 ഇതിനെക്കാൾ കൂടുതലായതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. തുടർന്ന് ഏറ്റവും കുറഞ്ഞ വോട്ടായ 10 ലഭിച്ച സ്ഥാനാർഥിയെ ഒഴിവാക്കും.
അങ്ങനെ 2 സ്ഥാനാർഥികളുമായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. അപ്പോൾ ഏറ്റവും കുറഞ്ഞ വോട്ടു ലഭിച്ചതിന്റെ പേരിൽ ഒഴിവാക്കിയ കക്ഷിയുടെ അംഗങ്ങൾക്കു വോട്ടെടുപ്പിൽ പങ്കെടുക്കുകയോ വിട്ടുനിൽക്കുകയോ ചെയ്യാം.
അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ 3 സ്ഥാനാർഥികളിൽ ഒരാൾക്കു കൂടുതൽ വോട്ടും മറ്റു 2 പേർക്കു തുല്യവോട്ടുകളും ലഭിച്ചാൽ തുല്യവോട്ടു ലഭിച്ച കക്ഷികളുടെ സ്ഥാനാർഥികളിൽ ഒരാളെ ഒഴിവാക്കണം. ഇതിനായി വരണാധികാരി നറുക്കെടുപ്പ് നടത്തണം. ആരുടെ പേരാണോ ആദ്യം നറുക്കെടുക്കുന്നത് ആ സ്ഥാനാർഥിയെയാണ് ഒഴിവാക്കുക.
എന്നാൽ, മത്സരിക്കുന്നത് ആകെ 2 സ്ഥാനാർഥികളും അവർക്കു തുല്യ വോട്ടുകൾ ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തുമ്പോൾ സ്ഥിതി മാറും. അവിടെ ആരുടെ പേരാണോ നറുക്കെടുക്കുന്നത് അയാൾ വിജയിയാകും. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിലും അധ്യക്ഷ തിരഞ്ഞെടുപ്പു നടപടികൾ വിശദീകരിക്കുന്നതിനു പുറമേ ഇതു സ്ഥിരീകരിക്കുന്ന കോടതിവിധികളുമുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.