ന്യൂഡൽഹി: ഇന്ത്യക്കുനേരേയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ രണ്ടുദിവസത്തെ സന്ദർശനം വ്യാഴാഴ്ച ആരംഭിക്കും.
വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.പ്രതിരോധം, സൈനികേതര ആണവോർജം, വ്യാപാരം തുടങ്ങിയ രംഗങ്ങളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണകൾ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണ് സൂചന.ഉഭയകക്ഷിവ്യാപാരം 2023-ഓടെ 10,000 കോടി ഡോളറായി (ഒമ്പതുലക്ഷം കോടി രൂപ) ഉയർത്താനാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്. കൂടുതൽ എസ് 400 മിസൈൽ പ്രതിരോധസംവിധാനം,
സുഖോയ്-57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനെക്കുറിച്ചും ചർച്ചകളുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള മത്സ്യവിഭവങ്ങളുടെയും ഉരുളക്കിഴക്ക്, മാതളനാരങ്ങ എന്നിവയുടെയും കയറ്റുമതിക്ക് റഷ്യൻ കമ്പോളം വിപുലമായി തുറക്കാനുള്ള നടപടികളിൽ തീരുമാനമുണ്ടാകും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.