കാസർകോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട 11 ലക്ഷം രൂപ വിലവരുന്ന കാർ മോഷ്ടിച്ച കേസിൽ കാർ ഉടമയുടെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് യുവാക്കൾ റിമാൻഡിൽ.
മേൽപ്പറമ്പ് സ്വദേശി കളനാട് വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന റംസാൻ സുൽത്താൻ ബഷീർ (25), തളങ്കര തെരുവത്ത് സ്വദേശി മേൽപ്പറമ്പിലെ വാടക ക്വാർട്ടേഴ്‌സിലെ നാച്ചു എന്ന ടി.എച്ച്. ഹാംനാസ് (24), പാലക്കാട് മണ്ണാർക്കാട് തെങ്കര സ്വദേശി പി. അസ്‌ഹറുദ്ദീൻ (36) എന്നിവരാണ് റിമാൻഡിലായത്.മധൂർ ഉളിയത്തുടുക്ക ഇസത്ത് നഗറിലെ മുഹമ്മദ് മുസ്തഫയുടെ വീട്ടുമുറ്റത്ത് നിന്ന് ഡിസംബർ ഒന്നിനാണ് കാർ കവർന്നത്. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. കാറിലുണ്ടായിരുന്ന 32,000 രൂപയും മോഷ്ടിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ കാർ ഓടിച്ച് പോകുന്നതായി കണ്ടത്തിയിരുന്നു.ജില്ലാ പോലീസ് മേധാവി വിജയ ഭരത് റെഡ്ഡി വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അഗളി പോലീസ് വാഹനം മേട്ടുപ്പാളയത്തുനിന്ന് പിടിച്ചു. മൂന്നാം പ്രതി മണ്ണാർക്കാട് തെങ്കര സ്വദേശി അസ്‌ഹറുദ്ദീനെ (36) വാഹനമുൾപ്പെടെയാണ് പിടിച്ചത്. തമിഴ്‌നാട് രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു കാർ. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിദ്യാനഗർ പോലീസ് മറ്റ് രണ്ട് പേരെയും പിടിച്ചത്.
കാർ ഉടമ മുഹമ്മദിന്റെ ഡ്രൈവറായിരുന്ന റംസാൻ സുൽത്താൻ ബഷീർ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ് കാറിന്റെ താക്കോൽ കൈക്കലാക്കിയത്. സാമ്യമുള്ള താക്കോൽ അവിടെ വെച്ചശേഷമായിരുന്നു ഇത്. തുടർന്ന് ഹാംനാസിന്റെ സഹായത്തോടെ കാർ മോഷ്ടിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 1.80 ലക്ഷം രൂപക്കാണ് കാർ അസ്‌ഹറുദ്ദീന് വിറ്റത്.കിട്ടിയ തുകയിൽ നിന്നും 1.40 ലക്ഷം രൂപ ഹാംനാസ് താമസിക്കുന്ന ക്വട്ടേഴ്സിൽനിന്നും വാഹനത്തിന്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് പെരുമ്പള കുഞ്ഞടുക്കത്തെ കുറ്റിക്കാട്ടിൽനിന്നും പോലീസ് കണ്ടെത്തി. വിദ്യാനഗർ ഇൻസ്‌പെക്ടർ കെ.പി. ഷൈൻ, വിദ്യാനഗർ എസ്ഐ എ.എൻ. സുരേഷ് കുമാർ, ജൂനിയർ എസ്ഐ കെ.പി. സഫ്‌വാൻ, എഎസ്ഐമാരായ കെ. പ്രദീപ് കുമാർ, ടി.വി. നാരായണൻ, സിവിൽ പോലീസ് ഓഫീസർമാരായ ടി. ഹരീഷ്, ഷീന, പ്രമോദ്, രേഷ്മ, ഉണ്ണികൃഷണൻ, ഉഷസ്സ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.