കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നില്‍ നിര്‍ത്തി ഇത്തവണ കോട്ടയം പിടിക്കാനുള്ള എല്‍ഡിഎഫ് നീക്കങ്ങള്‍ പാളി.
ഇടുക്കിയിലും നേട്ടമുണ്ടായില്ല. രണ്ടിടത്തും കഴിഞ്ഞതവണത്തെ തിളക്കം നഷ്ടപ്പെട്ടതോടെ വലിയ അവകാശ വാദങ്ങളും പാര്‍ട്ടിക്ക് ഉന്നയിക്കാനാകില്ല. പാലാ നഗരസഭയില്‍ കടുത്ത എതിരാളിയായ ബിനു പുളിക്കകണ്ടവും സഹോദരനും മകളും നേടിയ വിജയം പാര്‍ട്ടിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല.മാത്രമല്ല പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണിയുടെ സ്വന്തം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയും ചെയ്തു. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കേരളാ കോൺഗ്രസിന്റ തട്ടകമായ പാലായിൽ നഗരസഭ ചെയർമാനും,എംഎൽഎയും കോട്ടയം പാർലമെന്റ് എംപിയും ഇപ്പോൾ യൂഡിഎഫ് ആണ്..കോട്ടയം ജില്ലയിലെ 88 വാര്‍ഡുകളില്‍ നാല്പതും കേരള കോണ്‍ഗ്രസിനാണ് സിപിഎം നല്‍കിയത്. 48 സീറ്റുകള്‍ കൂടുതലും നല്കി. പരമ്പരാഗത കേരള കോണ്‍ഗ്രസ് (എം) മേഖലകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാതെ ഇടത് സ്വതന്ത്രരെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ നിരാശയായിരുന്നു ഫലം. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ അഞ്ച് ഡിവിഷനുകളില്‍ കേരള കോണ്‍ഗ്രസ്(എം) വിജയിച്ചിരുന്നു. അത് ഇത്തവണ നാലായി.
ജില്ലാ പഞ്ചായത്തില്‍ ഒരു ഡിവിഷന് കുറഞ്ഞെങ്കിലും പാലായില്‍ ഉള്‍പ്പെടെ കഴിഞ്ഞതവണത്തെ സീറ്റുകള്‍ നിലനിര്‍ത്തിയെന്നും കിഴക്കന്‍മേഖലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ നേടിയെന്നും ചൂണ്ടിക്കാട്ടുന്നു. യുഡിഎഫില്‍ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ നാലു ഡിവിഷനുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണ രണ്ടിടത്തായിരുന്നു വിജയം







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.