കോട്ടയം:പ്രചരിക്കുന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധമെന്ന് പാലാ നഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ചു വിജയിച്ച ബിജു പുളിക്കകണ്ടവും ബിനു പുളിക്കകണ്ടവും.
പാലാ നഗര സഭയിൽ ഇടത് മുന്നണിക്കും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഭരണത്തിലെത്താൻ നാല് സ്വതന്ത്രരുടെ പിന്തുണ ഇരു മുന്നണികൾക്കും ആവശ്യമാണ് എന്നാൽ പുളിക്കകണ്ടം ബ്രദേഴ്സുമായി മുന്നണികൾ ചർച്ചയും വിലപേശലും നടത്തി എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലന്ന് ബിജുവും ബിനുവും പറഞ്ഞു.ഇരു മുന്നണികളുടെയും സംസ്ഥാന നേതൃത്വം പിന്തുണ ആവശ്യപ്പെട്ട് വിളിച്ചെങ്കിലും ചർച്ചകൾക് തുടക്കമായിട്ടില്ലെന്നും വരുന്ന ഞായറാഴ്ച്ച വൈകുന്നേരം മുരിക്കുമ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ തങ്ങൾ ജയിച്ച മൂന്ന് വാർഡിലെ ജനങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ജന സഭയ്ക്ക് ശേഷം വോട്ടർമാരുടെ അഭിപ്രായവും വികാരവും അറിഞ്ഞുള്ള തീരുമാനമാകും ഉണ്ടാകുകയെന്നും ബിനുവും ബിജുവും കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പരമായി ഇരു മുന്നണികളോടും അനുകൂലമൊ പ്രതികൂലമൊ ആയ സമീപനമല്ലന്നും നഗരസഭയുടെയും വാർഡിന്റെയും സമഗ്ര വികസനവും ജനക്ഷേമവുമാണ് ലക്ഷ്യമെന്നും പുളിക്കകണ്ടം ബ്രദേഴ്സ് കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.