പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര‌ സെമിനാർ

കോട്ടയം:പാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 2,3 തിയതികളിൽ 'International Conference on Advanced Materials for Future - ICAMF 2025' നടത്തപ്പെടുന്നു.

Department of Biotechnology യുടെ പദ്ധതിയായ STAR College സ്കീമിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ UK , USA , Canada, Germany തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ വിവിധ  ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ സംവദിക്കുന്നു.
ഭൗതിക ശാസ്ത്രത്തിലെ material science  ഗവേഷണ മേഖലകളിലെ വളർച്ചയും പുതുപ്രവണതകളും മനസിലാക്കുവാനും ശാസ്ത്രപ്രതിഭകളെ പരിചയപ്പെടാനും സഹായിക്കുന്ന ഈ കോൺഫറൻസ്,  അൽഫോൻസ കോളേജ് ഫിസിക്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥിനി, എയർ  ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് സീനിയർ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.  

അൽഫോൻസ കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത  വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ  MG University School of Nanoscience and Nanotechnology പ്രൊഫ. ഡോ. എം.ആർ അനന്തരാമൻ മുഖ്യ പ്രഭാഷണവും പ്രിൻസിപ്പൽ, പ്രൊഫ. ഡോ. മിനിമോൾ മാത്യു, ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ് മേധാവി, ഡോ. വിജുത സണ്ണി, ICAMF 2025 കൺവീനർ, അസി. പ്രൊഫ . രേഖ മാത്യു എന്നിവരും സംസാരിക്കും.

ICAMF 2025 ൽ

ഊർജ്ജ സംഭരണവും സുസ്ഥിരതയും (Energy storage and sustainability)

ഫങ്ഷണൽ നാനോ മെറ്റീരിയലുകൾ (Functional nanomaterials)

സ്മാർട്ട് മെറ്റീരിയലുകളും സെൻസറുകളും (Smart materials and sensors)

ബയോ-മെറ്റീരിയലുകളും ഉപയോഗങ്ങളും (Bio-materials and medical applications) എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ

 ഡോ. ഹരികൃഷ്‌ണവർമ്മ പി. ആർ , Sri Chitra Tirunal Institute for Medical Science and Technology,  Thiruvananthapuram, ഡോ. ജൂണ സത്യൻ, Newcastle, UK,  ഡോ . ജോൺ ഫിലിപ്പ്, IGCAR കൽപ്പാക്കം,  തുടങ്ങിയ പ്രമുഖ ശാസ്ത്രജ്‌ഞർ ക്ലാസുകൾ നയിക്കുന്നു.  ഇന്ത്യയൊട്ടാകെ മുപ്പതോളം വ്യത്യസ്ഥ  സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.

ഇതോടൊപ്പം  കേരളത്തിലെ വിവിധ   ജില്ലകളിൽ നിന്നുള്ള  ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി  'Minds-On, Science-on' എന്ന ശിൽപശാല നടത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞ‌രുമായും എയർ ഇന്ത്യ സീനിയർ ക്യാപ്റ്റനുമായും സംവദിക്കാനുള്ള അവസരത്തോടൊപ്പം ശാസ്ത്രാഭിരുചിയും ആഭിമുഖ്യവും വളർത്തുന്ന വിവിധ ശാസ്ത്രീയ അഭിരുചി ക്ലാസുകളും മത്‌സരങ്ങളും നടത്തപ്പെടുന്നു. 

ഫിസിക്‌സ് വിഭാഗം  അദ്ധ്യാപകരായ പ്രൊഫ. ഡോ. മിനു ജോയി, അസിസ്റ്റൻ്റ് പ്രൊഫ. സിൻസില റ്റി ജോയി, ഡോ.  അന്നു പോൾ,  ഡോ. സിസ്റ്റർ പ്രിയ ആൻ്റണി എന്നിവർ പ്രോഗാമുകൾക്ക് നേതൃത്വം നൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !