സമാജത്തിനു വേണ്ടി സമർപ്പിച്ച ജീവിതങ്ങൾ മാത്രമേ അനശ്വരത നേടു RSS പ്രാന്ത സഹ സേവ പ്രമുഖ് കെ ദാമോദരൻ.

മഞ്ചേരി: സമാജത്തിനു വേണ്ടി സമർപ്പിച്ച ജീവിതങ്ങൾ മാത്രമേ അനശ്വരത നേടു എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ സേവ പ്രമുഖ് കെ ദാമോദരൻ.

സേവാഭാരതി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എ.കെ.ബാലകൃഷ്ണൻ നായർ അനുസ്മരണ പരിപാടിയിൽ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഭാര്യയും മകനും കുടുംബവും ഉണ്ടായിരിക്കെ, അവരുടെ അനുവാദത്തോടെ ശതകോടികൾ വിലമതിക്കുന്ന മഞ്ചേരി നഗരത്തിലെ 50 സെൻ്റ് സ്ഥലവും കെട്ടിടവും സൗജന്യമായി സേവാഭാരതിക്ക് കൈമാറി എന്നത് മാത്രമല്ല, മരണശേഷം സ്വന്തം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് നൽകിയും മാതൃക കാണിച്ച വ്യക്തിത്വമാണ് എ.കെ.ബാലകൃഷ്ണൻ നായരുടേതെന്നും അദ്ദേഹം പറഞ്ഞു. 

സേവാഭാരതി ജില്ലാ പ്രസിഡൻ്റ് ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.പ്രഭുദാസ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ.സുരേഷ് കുമാർ, വാർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട യു.ശ്രീകാന്ത്, എക്സ് സർവീസസ് ലീഗ് മഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ് സി.വാസുദേവൻ മാസ്റ്റർ, സഹൃദയ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് രാമചന്ദ്രൻ പാണ്ടിക്കാട്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി കെ.കൃഷ്ണകുമാർ, 

ബാലേട്ടൻ്റെ ഭാര്യ സത്യവതി ടീച്ചർ, മകൻ മനോജ്, മരുമകൾ പ്രൊഫ. വാസന്തി, സേവാഭാരതി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ജയപ്രകാശ്, കമ്മറ്റി അംഗം വാഹിനി നന്ദകുമാർ, സരസ്വതി, കെ.കേശവൻകുട്ടി, രാധാകൃഷ്ണൻ കിഴക്കാത്ര എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !