മഞ്ചേരി: സമാജത്തിനു വേണ്ടി സമർപ്പിച്ച ജീവിതങ്ങൾ മാത്രമേ അനശ്വരത നേടു എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ സേവ പ്രമുഖ് കെ ദാമോദരൻ.
സേവാഭാരതി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എ.കെ.ബാലകൃഷ്ണൻ നായർ അനുസ്മരണ പരിപാടിയിൽ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.ഭാര്യയും മകനും കുടുംബവും ഉണ്ടായിരിക്കെ, അവരുടെ അനുവാദത്തോടെ ശതകോടികൾ വിലമതിക്കുന്ന മഞ്ചേരി നഗരത്തിലെ 50 സെൻ്റ് സ്ഥലവും കെട്ടിടവും സൗജന്യമായി സേവാഭാരതിക്ക് കൈമാറി എന്നത് മാത്രമല്ല, മരണശേഷം സ്വന്തം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് നൽകിയും മാതൃക കാണിച്ച വ്യക്തിത്വമാണ് എ.കെ.ബാലകൃഷ്ണൻ നായരുടേതെന്നും അദ്ദേഹം പറഞ്ഞു.
സേവാഭാരതി ജില്ലാ പ്രസിഡൻ്റ് ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.പ്രഭുദാസ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ.സുരേഷ് കുമാർ, വാർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട യു.ശ്രീകാന്ത്, എക്സ് സർവീസസ് ലീഗ് മഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ് സി.വാസുദേവൻ മാസ്റ്റർ, സഹൃദയ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് രാമചന്ദ്രൻ പാണ്ടിക്കാട്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി കെ.കൃഷ്ണകുമാർ,
ബാലേട്ടൻ്റെ ഭാര്യ സത്യവതി ടീച്ചർ, മകൻ മനോജ്, മരുമകൾ പ്രൊഫ. വാസന്തി, സേവാഭാരതി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ജയപ്രകാശ്, കമ്മറ്റി അംഗം വാഹിനി നന്ദകുമാർ, സരസ്വതി, കെ.കേശവൻകുട്ടി, രാധാകൃഷ്ണൻ കിഴക്കാത്ര എന്നിവർ സംസാരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.