ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: മനുഷ്യ മഹത്വം കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് സഹജീവികളോടുള്ള കടമയും ദൗത്യവുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ.

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന  "മഹത്വത്തോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം" എന്ന വിഷയത്തെ സംബന്ധിച്ചുള്ള സംസ്ഥാനതല സെമിനാർ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജാതിമത ചിന്തകൾക്കതീതമായി മനുഷ്യൻ ചിന്തിക്കാൻ തുടങ്ങുമ്പോൾ മനുഷ്യ മഹത്വത്തിൻറെ വ്യാപ്തി കൂടുന്നുവെന്നും മാർ പുളിക്കൽ ചൂണ്ടിക്കാട്ടി.

ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴാണ് സമൂഹത്തിൽ യഥാർത്ഥത്തിൽ മനുഷ്യ മഹത്വം നിലനിൽക്കുന്നതെന്ന് സെമിനാർ വിഷയാവതാരണം നടത്തി മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ഡോ. ജോർജ് ഇട്ടൻകുളങ്ങര ചൂണ്ടിക്കാട്ടി.ഏതെങ്കിലും ഒരു അവകാശത്തിന് ഹാനി സംഭവിക്കുമ്പോൾ മനുഷ്യാന്തസ്സിനാണ് ഹാനി സംഭവിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മുഖം നോക്കാതെയും സാഹചര്യങ്ങൾ മനസ്സിലാക്കാതെയും സൈബറിടങ്ങളിൽ നടക്കുന്ന ആക്രമണം മനുഷ്യാന്തസിന് അങ്ങേയറ്റം കോട്ടയം വരുത്തുന്നതാണെന്നും ഓരോ മനുഷ്യന്റെയും മൂല്യം മനസ്സിലാക്കാൻ നാം തയ്യാറാകണമെന്നും അധ്യക്ഷ പ്രസംഗത്തിൽ  ചാണ്ടി ഉമ്മൻ എംഎൽഎ അഭിപ്രായപ്പെട്ടു.

അഡ്വ. ഫാ. എമിൽ പുള്ളിക്കാട്ടിൽ, അഡ്വ ആൻസി മറിയം അലക്സ്, പാർവതി അന്തർജനം എന്നിവർ പ്രസംഗിച്ചു.ഫാ. തോമസ് വടക്കേൽ മോഡറേറ്ററായിരുന്നു. സെമിനാറിൽ വിവിധ കോളേജുകളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !