തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.
അഭിഭാഷകൻ മുഖേന ജില്ലാ സെഷൻസ് കോടതിയിലാണ് തെളിവുകൾ എത്തിച്ചത്. വാട്സാപ്പ് സ്റ്റാറ്റസ്, കൂടുതൽ ഫോട്ടോകൾ, ഹാഷ് ടാഗ് വാല്യു സർട്ടിഫിക്കറ്റ്, ശബ്ദ സന്ദേശങ്ങൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് മുദ്രവച്ച കവറിൽ കൈമാറി.ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ ഹാജരാക്കിയപ്പോൾ നൽകിയ തെളിവുകളുടെ അനുബന്ധ തെളിവുകളാണ് ഇപ്പോൾ ഹാജരാക്കിയത്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഇതിൽ തെളിവുകൾ നിർണായകമാകുമെന്ന് അഭിഭാഷകൻ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. രാഹുലിനായി വ്യാപക തിരച്ചിൽ നടത്തുകയാണ് പൊലീസ്. പാലക്കാടിനു പുറമെ തമിഴ്നാട്ടിലും കർണാടകയിലും തിരച്ചിൽ നടക്കുന്നുണ്ട്. കണ്ണാടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തവരവേയാണ് രാഹുൽ ഒളിവിൽപ്പോയത്.
പൊലീസിനെ വെട്ടിച്ച് അതിവിദഗ്ധമായി സിസിടിവി ക്യാമറകളിൽ പതിയാതെയായിരുന്നു രാഹുലിന്റെ നീക്കം. കണ്ണാടിയിൽനിന്ന് പാലക്കാട്ടെ ഫ്ലാറ്റിലെത്തിയ ശേഷം ചുവന്ന കാറിൽ കയറി ജില്ല വിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ കാർ ഒരു ചലച്ചിത്ര താരത്തിന്റേതാണെന്നാണ് വിവരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.