ഡൽഹി :കേന്ദ്രസർക്കാർ മുൻകൈ എടുത്ത് നടപ്പാക്കിയ ജിഎസ്ടി 2.0 പരിഷ്കാരങ്ങളുടെ തുടർച്ചയെന്നോണം പുതിയ നികുതി ബില്ലുകളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് ആയിരുന്നു ജിഎസ്ടി കൗൺസിൽ അംഗീകരിച്ച ‘ജിഎസ്ടി 2.0’ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നത്. ജിഎസ്ടിയിലെ 12%, 28% സ്ലാബുകൾ ഒഴിവാക്കിയതായിരുന്നു സുപ്രധാന മാറ്റം. ഇതുവഴി വിലകുറഞ്ഞത് ഏതാണ്ട് 375ഓളം ഉൽപന്നങ്ങൾക്ക്.ജനങ്ങൾ നിത്യേന വാങ്ങുന്ന ഭക്ഷ്യവസ്തുക്കളും മരുന്നുകളും സോപ്പും ടൂത്ത്പേസ്റ്റും ഷാംപൂവിനുമൊക്കെ മാത്രമല്ല, ടിവി മുതൽ കാറുകൾക്ക് വരെ വില കുറഞ്ഞു. ഒട്ടേറെ ഉൽപന്നങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചതിന് പുറമേ, നിരവധി ഉൽപന്നങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തായിരുന്നു ജിഎസ്ടി 2.0 പരിഷ്കാരം.
ഇതുവഴി 2 ലക്ഷം കോടി രൂപയാണ് വിപണിയിലേക്ക് ഒഴുകിയെത്തുകയെന്ന് നിർമല സീതാരാമൻ പറഞ്ഞിരുന്നു.ആഡംബര ഉൽപന്ന/സേവനങ്ങൾക്കും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ് പോലുള്ള ഉൽപന്നങ്ങൾക്കുമായി (സിൻ) 40% എന്ന പ്രത്യേക സ്ലാബും പുതിയ പരിഷ്കാരത്തിലൂടെ പ്രാബല്യത്തിൽ വന്നിരുന്നു.ജിഎസ്ടി ചട്ടപ്രകാരം പരമാവധി 40% നികുതിയേ ഈടാക്കാനാകൂ. അതേസമയം സിഗററ്റ്, പാൻമസാല തുടങ്ങിയവയ്ക്ക് നിലവിൽ ജിഎസ്ടിക്ക് പുറമേ കേന്ദ്രം ഒരു ശതമാനം മുതൽ 290% വരെ കോംപൻസേഷൻ സെസ് (നഷ്ടപരിഹാര സെസ്) ഈടാക്കുന്നുണ്ട്. ഇതിന്റെ കാലാവധി 2026 മാർച്ചിൽ അവസാനിക്കും.
അതായത്, 2026 മാർച്ചിനുശേഷം ഇവയുടെ വില കുത്തനെ കുറയാം. ഇത് കേന്ദ്രത്തിന്റെ നികുതിവരുമാനത്തെയും ബാധിക്കും. ഇതിനു തടയിടാനായും ഈ സെസ് നിലനിർത്താനുമുള്ള പുതിയ ബിൽ നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം ഇന്നാണ്. സിഗററ്റ്, പാൻ മസാല, ച്യൂയിങ് ടുബാക്കോ തുടങ്ങിയവയ്ക്കാണ് നഷ്ടപരിഹാര സെസ് ബാധകമാവുക.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.