ശരീരത്തിൽ മാരകമായ പൊള്ളൽ.. 24 കാരിയുടെ ദാരുണ മരണത്തിൽ വിറങ്ങലിച്ച് പ്രവാസ ലോകം

ന്യൂയോർക്ക് : ആൽബനിയിൽ വീടിനു തീപിടിച്ച് പൊള്ളലേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു.

തെലങ്കാന സ്വദേശിനിയായ സഹജ റെഡ്ഡി ഉദുമല(24) ആണ് മരണമടഞ്ഞത്. പഠനം പൂർത്തിയാക്കി സൈബർ സുരക്ഷാ രംഗത്തു ജോലി നോക്കുകയായിരുന്നു.ഡിസംബർ 4 ന് രാവിലെയാണ് അൽബാനിയിൽ തീപിടിത്തമുണ്ടായത്. 

വീടിനുള്ളിൽ തീ പടരുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അൽബാനി പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും വസതി 'പൂർണ്ണമായും തീയിൽ മുങ്ങി' എന്ന് കണ്ടെത്തുകയും നിരവധി പേർ അകത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഗുരുതരമായ പരുക്കുകളോടെ നാല് മുതിർന്നവരെ രക്ഷപ്പെടുത്തി സ്ഥലത്തുതന്നെ ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരെ പിന്നീട് പ്രത്യേക ബേൺ സെന്ററിലേക്ക് മാറ്റി. സഹജയുടെ ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റതായി ഉദുമലയുടെ ബന്ധു രത്‌ന ഗോപു പറയുന്നു. സഹജയുടെ മരണത്തിൽ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

'ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബത്തിന് ഞങ്ങളുടെ ചിന്തകളും ഹൃദയംഗമമായ അനുശോചനവും" അറിയിച്ചു. ഉദുമലയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും കോൺസുലേറ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !