കോട്ടയം :രാമപുരം പഞ്ചായത്ത് വാർഡ് 8 ജ.വി. സ്കൂളിലെ മരങ്ങാട് - ഓന്തുംകുന്ന് റോഡ് തകർന്ന നിലയിൽ.
വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് നന്നാക്കുവാൻ പഞ്ചായത്ത് അധികാരികൾ വേണ്ട നടപടികൾ ഇന്നേവരെ എടുത്തിട്ടില്ല. 30 വർഷത്തിലേറെയായി വാർഡിൽ നിന്നും തിരഞ്ഞെടക്കപ്പെട്ടു വരുന്ന ജനപ്രതിനിധികൾ പല തവണ പഞ്ചായത്ത് ഭരണം നിർവഹിച്ചിട്ടും അവരുടെ തന്നെ എം.എൽ.എ, എം.പി മാർ വന്നിട്ടും റോഡിന്റെ അവസ്ഥ ശോചനീയാമായി തുടരുകയാണ്. കഴിഞ്ഞ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ അതിന് ശേഷം വാർഡിൽ എവിടെയും കാണ്മാനില്ല എന്ന പരാതിയും പൊതുജനങ്ങൾക്കുണ്ട്.വാർഡിലെ അംഗൻവാടിയുടെ മുൻപിൽ സ്ഥിരമായി ഉണ്ടാകുന്ന വെള്ളക്കെട്ട് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ വരെ ബാധിച്ചേക്കാം. മരങ്ങാട് ഭാഗത്ത് നിന്നും തൊടിനോട് ചേർന്നുള്ള റോഡിന്റെ തുടക്കഭാഗത്ത് റോഡ് ഏതാണ് തോട് ഏതാണ് എന്ന് തിരിച്ചറിയാൻ വയ്യാത്ത രീതിയിൽ തകർന്ന് കാട് കേറിക്കിടക്കുകയാണ്. മഴക്കാലത്ത് അപരിചിതർ ആ വഴി വന്നാൽ ജീവഹാനി വരെ സംഭവിച്ചേക്കാം.
കാൽനട യാത്ര പോലും ദുസ്സനീയമായ സാഹചര്യത്തിൽ പരാതിയുമായി പലവട്ടം നാട്ടുകാർ ഓഫീസുകൾ കയറി ഇറങ്ങിയിറങ്ങി. തിരഞ്ഞെടുപ്പക്കൾ അടുക്കാറാകുമ്പോൾ മോഹന വാഗ്ദാനങ്ങളുമായി വരുന്ന രാഷ്ട്രീയ കക്ഷികളോട് സ്ഥലവാസികൾ വോട്ട് ബഹിഷ്കരണം ഉൾപ്പടെ രൂക്ഷമായ രീതികളിൽ ആണ് പ്രതികരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.