ഭരിച്ചവരല്ലേ ഉത്തരവാദികൾ.. രാമപുരം പഞ്ചായത്ത് മരങ്ങാട് - ഓന്തുംകുന്ന് റോഡ് തോടിന് സമാനം

കോട്ടയം :രാമപുരം പഞ്ചായത്ത്‌ വാർഡ് 8 ജ.വി. സ്കൂളിലെ മരങ്ങാട് - ഓന്തുംകുന്ന് റോഡ് തകർന്ന നിലയിൽ.

വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ്  നന്നാക്കുവാൻ പഞ്ചായത്ത് അധികാരികൾ വേണ്ട നടപടികൾ ഇന്നേവരെ എടുത്തിട്ടില്ല. 30 വർഷത്തിലേറെയായി വാർഡിൽ നിന്നും തിരഞ്ഞെടക്കപ്പെട്ടു വരുന്ന ജനപ്രതിനിധികൾ പല തവണ പഞ്ചായത്ത്‌ ഭരണം നിർവഹിച്ചിട്ടും അവരുടെ തന്നെ എം.എൽ.എ, എം.പി മാർ വന്നിട്ടും റോഡിന്റെ അവസ്ഥ ശോചനീയാമായി തുടരുകയാണ്. കഴിഞ്ഞ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ അതിന് ശേഷം വാർഡിൽ എവിടെയും കാണ്മാനില്ല എന്ന പരാതിയും പൊതുജനങ്ങൾക്കുണ്ട്.

വാർഡിലെ അംഗൻവാടിയുടെ മുൻപിൽ സ്ഥിരമായി ഉണ്ടാകുന്ന വെള്ളക്കെട്ട് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ വരെ ബാധിച്ചേക്കാം. മരങ്ങാട് ഭാഗത്ത്‌ നിന്നും തൊടിനോട് ചേർന്നുള്ള റോഡിന്റെ തുടക്കഭാഗത്ത്‌ റോഡ് ഏതാണ് തോട് ഏതാണ് എന്ന് തിരിച്ചറിയാൻ വയ്യാത്ത രീതിയിൽ തകർന്ന് കാട് കേറിക്കിടക്കുകയാണ്. മഴക്കാലത്ത് അപരിചിതർ ആ വഴി വന്നാൽ ജീവഹാനി വരെ സംഭവിച്ചേക്കാം.

കാൽനട യാത്ര പോലും ദുസ്സനീയമായ സാഹചര്യത്തിൽ പരാതിയുമായി പലവട്ടം നാട്ടുകാർ ഓഫീസുകൾ  കയറി ഇറങ്ങിയിറങ്ങി. തിരഞ്ഞെടുപ്പക്കൾ അടുക്കാറാകുമ്പോൾ മോഹന വാഗ്ദാനങ്ങളുമായി വരുന്ന രാഷ്ട്രീയ കക്ഷികളോട് സ്ഥലവാസികൾ വോട്ട് ബഹിഷ്കരണം ഉൾപ്പടെ രൂക്ഷമായ രീതികളിൽ ആണ് പ്രതികരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !