കോട്ടയം:കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മിനി സാവിയോയുടെ പ്രചരണ പരിപാടികൾ ഇന്നലെ പൂഞ്ഞാറിൽ ടൗണിൽ വമ്പിച്ച പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു.
അഡ്വ. ജോബ് മൈക്കിൾ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി അമ്മിണി തോമസ്, ജോയി ജോർജ്,ബാബു കെ ജോർജ്,ടി എസ് സിജു, സജി സി എസ്, കെ റെജി, ദേവസിയാച്ചൻ വാണിയപുര, ജാൻസ് വയലിക്കുന്നേൽ,കെ സ് രാജു, അലൻ വാണിയപുര എന്നിവർ പ്രസംഗിച്ചു. രാവിലെ എട്ടുമണിക്ക് പിണ്ണാക്കനാട് നിന്ന് ആരംഭിച്ച പര്യടനം സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്തു.തുടർന്ന് പൂഞ്ഞാർ ഡിവിഷനിലെ വിവിധ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തി ഡിവിഷന്റെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും എന്നും ഒപ്പം ഉണ്ടാകുമെന്ന് മിനി സാവിയോ ജനങ്ങളെ നേരിൽ കണ്ട് ഉറപ്പുനൽകി. ഔസേപ്പച്ചൻ കല്ലങ്കാട്ട്, അഡ്വ. വി എസ് സുനിൽ, മുരളീധരൻ, അലക്സാണ്ടർ, എം ജി ശേഖരൻ, അഡ്വ. സിറിയക് കുര്യൻ, സ്കറിയച്ചൻ പൊട്ടനാനി, സോജൻ ആലക്കുളം, അഡ്വ. ബിജു ഇളംതുരുത്തിയിൽ, ജോസൂട്ടി എബ്രഹാം, അബേഷ് പലാട്ടുകുന്നേൽ എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.എൻഡിഎ കേരളത്തിൽ തകർന്നു... അഡ്വ. ജോബ് മൈക്കിൾ എംഎൽഎ...
0
വെള്ളിയാഴ്ച, ഡിസംബർ 05, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.