രാഹുലിനെ തൊട്ടാൽ നിന്നെ കൊന്ന് തള്ളും, റിനി ആൻ ജോർജിന് വധ ഭീഷണി

കൊച്ചി :രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ആദ്യമായി പൊതുശ്രദ്ധയിൽ കൊണ്ടുവന്ന നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിന് വധഭീഷണി. ‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു തള്ളും’ എന്നായിരുന്നു റിനിയുടെ വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി രണ്ടു പേർ ഭീഷണി മുഴക്കിയത്.

പിന്നാലെ റിനി പൊലീസിൽ പരാതി നൽകി. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാവുമെന്നാണ് കരുതുന്നതെന്നും എന്നാൽ ഭയപ്പെടുന്നില്ലെന്നും റിനി പറഞ്ഞു. ഇന്നലെ രാത്രി ഒമ്പതു മണിയോടെ ഒരു വ്യക്തി വീടിനു മുന്നിലെത്തി ഗെയ്റ്റ് തുറക്കാൻ ശ്രമിച്ചെന്ന് റിനി പറയുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി വന്നപ്പോൾ അയാൾ സ്കൂട്ടറുമെടുത്ത് സ്ഥലം വിട്ടു. അതത്ര കാര്യമാക്കിയില്ലെന്നും എന്നാൽ 10 മണിയോടെ മറ്റൊരാൾ വീടിനു മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്നും റിനി പറഞ്ഞു.
‘‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ നിന്നെ കൊന്നുതള്ളുമെന്നായിരുന്നു ഭീഷണി. അതിനൊപ്പം കുറെ അസഭ്യങ്ങളും വിളിച്ചു പറഞ്ഞു. പിന്നാലെ അയാൾ  ബൈക്ക് എടുത്തു പോയി. ഹെൽമെറ്റ് വച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ല’’– റിനി പറഞ്ഞു. ഇന്ന് രാവിലെയാണ് റിനി പൊലീസിൽ പരാതി നൽകിയത്.ആദ്യമായാണ് വീടിനു മുന്നിലെത്തി ഇത്തരത്തിലുള്ള ഭീഷണിയുണ്ടാകുന്നത്.
നേരത്തെ കമന്റുകളിലും മെസേജുകളിലും ഭീഷണിയുണ്ടായിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാറുണ്ടായിരുന്നില്ല. സൈബർ പൊലീസിനു പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങൾ‍ ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നത്. പക്ഷേ പേടിയൊന്നുമില്ല. ഇതൊന്നും കണ്ട് ഭയപ്പെടുന്ന വ്യക്തിയല്ല താനെന്നും റിനി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !