തദ്ദേശഫലം കരുത്തേകി,മുന്നണി വിപുലീകരണത്തിന് മുൻകൈ എടുക്കാൻ കോൺഗ്രസ്.

തദ്ദേശഫലം കരുത്തേകി,മുന്നണി വിപുലീകരണത്തിന് മുൻകൈ എടുക്കാൻ കോൺഗ്രസ്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരണത്തിന് മുൻകൈ എടുക്കാൻ കോൺഗ്രസ്.

എൽഡിഎഫിലെ അസ്വസ്ഥതകൾ മുതലെടുക്കാനാണ് നീക്കം. കേരള കോൺഗ്രസ് മാണി വിഭാഗവുമായി ചർച്ച നടത്താനാണ് തീരുമാനം. മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിച്ചാൽ ഗുണമാകുമെന്നാണ് വിലയിരുത്തൽ. കേരള കോൺഗ്രസ് ജോസഫ്

വിഭാഗത്തെ അനുനയിപ്പിക്കും. ആർജെഡിയെ യുഡിഎഫിൽ എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.തദ്ദേശതെരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈയുടെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. വിജയത്തെ കുറിച്ചുള്ള പ്രതികരണത്തിൽ മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. 

നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് മുന്നണി വിപുലീകരണത്തിലേക്ക് കോൺഗ്രസ് കടക്കുന്നത്. കെപിസിസി യോഗം ചേരും. അതിന് മുമ്പായി മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന കോർ കമ്മിറ്റി യോഗം ചേർന്ന് ഇതു സംബന്ധിച്ച തീരുമാനത്തിലേക്ക് എത്തും. ഈ യോഗത്തിലായിരിക്കും ഏതെല്ലാം കക്ഷികളെ മുന്നണിയിലേക്ക് ഉൾപ്പെടുത്താൻ മുൻകൈ എടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !