കാനഡയിൽ ബിസിനസ് സ്ഥാപനത്തിന് നേരെ വെടിവയ്പ്പ്; ഇന്ത്യൻ വംശജൻ പിടിയിൽ

അബോട്ട്സ്‌ഫോർഡ്: കാനഡയിലെ അബോട്ട്സ്‌ഫോർഡിൽ ബിസിനസ് സ്ഥാപനത്തിന് നേരെ വെടിയുതിർത്ത സംഭവത്തിൽ 22 വയസ്സുകാരനായ ഗുർസേവക് സിങ് പിടിയിലായി. 

പണം തട്ടാനായി ഭീഷണിപ്പെടുത്തുന്നതിന്റെ (Extortion) ഭാഗമായാണ് ഈ അക്രമം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡിസംബർ 17 ബുധനാഴ്ച രാവിലെ 11 മണിയോടെ കിംഗ് റോഡിലെ 31000 ബ്ലോക്കിലുള്ള ഒരു സ്ഥാപനത്തിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിന് പിന്നാലെ അബോട്ട്സ്‌ഫോർഡ് പൊലീസിലെ എക്സ്റ്റോർഷൻ ടാസ്‌ക് ഫോഴ്‌സും ഗ്യാങ് ക്രൈം യൂണിറ്റും സംയുക്തമായി അന്വേഷണം ആരംഭിച്ചു. 

വെടിവയ്പ്പിന് ശേഷം ഹൈവേ 1-ലൂടെ കിഴക്കോട്ട് സഞ്ചരിക്കുകയായിരുന്ന ഒരു സംശയാസ്പദമായ വാഹനം പൊലീസ് നായയുടെ സഹായത്തോടെ ഉദ്യോഗസ്ഥർ കണ്ടെത്തി. വാട്‌കോം റോഡിന് സമീപം വെച്ച് പൊലീസ് ഈ വാഹനം തടയുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

വാഹനത്തിൽ ഗുർസേവക് സിങ് മാത്രമാണ് ഉണ്ടായിരുന്നത്. പൊതുസ്ഥലത്ത് ബോധപൂർവ്വം വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ഡിസംബർ 23-ന് ഇയാളെ കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പൊലീസിനെയോ ‘പ്രോജക്റ്റ് ഡിസെൻഗേജ് ഹെൽപ്പ് ലൈനിലോ’ (778-880-6610) ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !