കുറ്റിപ്പുറം: ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (Kerala State Biodiversity Board) ആതവനാട് മർകസ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന സെമിനാർ ശ്രദ്ധേയമായി.
മുൻ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി. സൈദലവി പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ആര്യവൈദ്യശാല ഡെപ്യൂട്ടി മാനേജർ മഹേഷ് കുമാർ, കോഴിക്കോട് സർവകലാശാല ബോട്ടണി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. സി. പ്രമോദ്, ഡോ. സി.പി. മുഹമ്മദ് കുട്ടി, ഡോ. കെ.പി. വിമൽ, പ്രൊഫ. പി.വി. ഹംസ തുടങ്ങിയ പ്രമുഖർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സസ്യശാസ്ത്രം, ആയുർവേദം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിലെ ആധികാരികമായ ചർച്ചകൾ സെമിനാറിന് മുതൽക്കൂട്ടായി. വൈസ് പ്രിൻസിപ്പാൾ സി.സി. മുഹമ്മദ് ഷാഫി പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിവിധ കോളേജുകളിൽ നിന്നായി നൂറിലധികം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.