വാഹനാപകടം: തൃശ്ശൂരിൽ കോളേജ് വിദ്യാർഥി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

 തൃശ്ശൂർ: മതിലകം ശ്രീനാരായണപുരത്ത് ദേശീയപാത 66-ൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

മതിലകം പാലക്കാട്ട്പറമ്പിൽ നജീബിന്റെ മകൻ മുഹമ്മദ് അദ്നാൻ (19) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മതിലകം സ്വദേശി ഓലിലകണ്ടി ഷെരീഫിന്റെ മകൻ അമീന് (19) ഗുരുതരമായി പരിക്കേറ്റു. ഇരുവരും ശ്രീനാരായണപുരം പി. വെമ്പല്ലൂർ അസ്മാബി കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളാണ്.

 അപകടം സംഭവിച്ചത്

ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ ശ്രീനാരായണപുരത്തെ പെട്രോൾ പമ്പിന് അടുത്തുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്. വീട്ടിൽനിന്ന് കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് തെന്നി, എതിരെ വന്ന എയ്‌സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.


പരിക്കേറ്റ വിദ്യാർഥികളെ മതിലകം മഹല്ല് ആംബുലൻസ് പ്രവർത്തകരും പുന്നക്കബസാർ ആക്‌ട്‌സ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടൻതന്നെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മുഹമ്മദ് അദ്നാന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമീനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !