എടപ്പാൾ : യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നിന് ആയിരുന്നു സംഭവം.
ചേകനൂരിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന മഞ്ചേരി സ്വദേശി ഡോ. കാജൽ ഹഖിൻ്റെ ഉടമസ്‌ഥതയിലുള്ള കാർ ആണ് അഗ്നിക്കിരയായത്. ഡോക്‌ടറും ഒപ്പം ജോലി ചെയ്യുന്ന മൂന്നു പേരും കാറിൽ ഉണ്ടായിരുന്നു.
Passengers escaped unhurt after a car caught fire near Edappal around 1 am on Thursday. The vehicle, owned by Manjeri native Dr Kajal Haq and used by clinic staff from Chekanoor, went up in flames despite locals’ efforts. Fire force later doused the blaze; car gutted. pic.twitter.com/5DbAFhITLu
— Rareshares (@unnikutan77) December 27, 2025
എടപ്പാളിലേക്ക് പോവുകയായിരുന്ന ഇവർ മുതൂർ യൂണിയൻ ഓഫിസിന് മുന്നിൽ എത്തിയപ്പോൾ കാറിൻ്റെ മുൻവശത്തുനിന്നു പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി. ഉടൻ തീപിടിക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊന്നാനിയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാർ പൂർണമായി കത്തിനശിച്ചു.

.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.