ചങ്ങരംകുളം: വാഹനത്തിന്റെ റീ-രജിസ്ട്രേഷനായി പൊന്നാനി ആർ.ടി.ഓഫീസിൽ എത്തിയ ഉടമയ്ക്ക് ആയിരം രൂപ പിഴ ചുമത്തിയതായി കണ്ട് അമ്പരന്നു. തന്റെ വാഹന നമ്പറിന് സമാനമായ മറ്റൊരു നമ്പറിലാണ് പിഴ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കണ്ടെത്തിയതോടെയാണ് പന്താവൂർ സ്വദേശി പി. ജയൻ ആശയക്കുഴപ്പത്തിലായത്.
പൂഴിക്കുന്നിൽ ജയന്റെ ഉടമസ്ഥതയിലുള്ള സ്പ്ലെൻഡർ ബൈക്കിന്റെ യഥാർത്ഥ നമ്പർ KL 08 F 4152 ആണ്. എന്നാൽ, പിഴ രേഖപ്പെടുത്തിയിരിക്കുന്നത് KL 06 F 4152 എന്ന നമ്പറിലാണ്. കൊല്ലം ജില്ലയിൽ നിന്നാണ് പിഴ വന്നതായി കാണിക്കുന്നത്. തന്റെ വാഹനം കൊല്ലം ജില്ലയിലേക്ക് കൊണ്ടുപോയിട്ടില്ല എന്ന് ജയൻ വ്യക്തമാക്കി.
വാഹനത്തിന്റെ ആവശ്യത്തിനായി പൊന്നാനി ആർ.ടി.ഓഫീസിൽ എത്തിയപ്പോഴാണ് ഈ അബദ്ധം ശ്രദ്ധയിൽപ്പെട്ടത്. തെറ്റായി വന്ന ഈ പിഴ ഒഴിവാക്കി കിട്ടുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ജയൻ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.