രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ എഡിജിപി നിർദേശം, യുവതി നൽകിയ രേഖകൾ ആധികാരികം

തിരുവനന്തപുരം : ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ എഡിജിപി നിർദേശം. രാഹുലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെ തേടി അന്വേഷണ സംഘം പാലക്കാട്ടെ ഫ്‌ലാറ്റിലെത്തി. എഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് സംഘം പാലക്കാട് എത്തിയത്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണസംഘം കൂടിക്കാഴ്ച നടത്തി. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയം ലഭിച്ചതിനെ തുടർന്ന് പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ മൊഴി ഡോക്ടർമാർ സാധൂകരിച്ചു. യുവതിയെ ചികിത്സിച്ച രണ്ട് ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്ക് അമിത രക്‌തസ്രാവം ഉണ്ടായെന്നും യുവതിയുടെ ആരോഗ്യാവസ്ഥ മോശമായെന്നും ഡോക്ടർമാർ പറയുന്നു. യുവതി നൽകിയ രേഖകൾ ആധികാരികം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഞായറാഴ്ച രാവിലെയാണ് അന്വേഷണ സംഘം ഫ്ലാറ്റിലെത്തിയത്. ഉച്ചവരെ പരിശോധന തുടര്‍ന്നു. പാലക്കാട്ടെ ഫ്‌ളാറ്റിൽ എത്തിച്ചും രാഹുൽ പീഡിപ്പിച്ചെന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്. എന്നാൽ യുവതി പരാതിയിൽ പറയുന്ന കാലയളവിലുള്ള ദൃശ്യങ്ങളൊന്നും അന്വേഷണസംഘത്തിന് അവിടെ നിന്ന് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. അത്രയും കാലം മുൻപത്തെ ദൃശ്യങ്ങൾ ഡിവിആറിൽ നിന്നും കണ്ടെടുക്കാൻ സാധിക്കില്ലെന്നതിനാലാണ് ദൃശ്യങ്ങൾ ലഭിക്കാതെ പോയതെന്നാണ് കരുതപ്പെടുന്നത്. ഹാർഡ് ഡിസ്‌ക് പരിശോധിച്ചാൽ ദൃശ്യങ്ങൾ കണ്ടെത്താനാകും. ഇതിനായി ഹാർഡ് ഡിസ്‌ക് പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കും

രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലാണ്. ബന്ധുക്കളില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. എഡിജിപി എച്ച്. വെങ്കിട്ഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !