കോഴിക്കോട്: ഫ്രഷ് കട്ട് മാലിന്യസംസ്‌കരണ കേന്ദ്രത്തിനെതിരെ നടന്ന പ്രതിഷേധ സമരത്തിൽ ഡിഐജി യതീഷ് ചന്ദ്രയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് റൂറൽ എസ്.പി. കെ.ഇ. ബൈജുവിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.
ഡിഐജിയും കമ്പനി ഉടമകളും തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ അന്വേഷിച്ച്, സമരത്തിനിടയിലുണ്ടായ സംഘർഷത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ബിജു കണ്ണന്ത്രയാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് ഇപ്പോൾ റൂറൽ എസ്.പി.യെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, മേലുദ്യോഗസ്ഥനെതിരെയുള്ള പരാതി കീഴുദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് സത്യസന്ധതയെയും സുതാര്യതയെയും ബാധിക്കുമോ എന്ന ആശങ്ക പരാതിക്കാരൻ പ്രകടിപ്പിച്ചു. ഐ.ജി. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥൻ ഈ വിഷയം അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം 21-ന് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ സമരം അക്രമാസക്തമായിരുന്നു. നാട്ടുകാർക്കും പോലീസുകാർക്കും പരിക്കേറ്റ ഈ സംഭവത്തിൽ ഡിഐജി യതീഷ് ചന്ദ്രയ്ക്ക് പങ്കുണ്ടെന്നായിരുന്നു പ്രധാന ആരോപണം.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.