ഫ്രഷ് കട്ട് സമരത്തിലെ ഡിഐജി യതീഷ് ചന്ദ്രയുടെ ഇടപെടൽ: അന്വേഷണത്തിന് റൂറൽ എസ്.പി.യെ ചുമതലപ്പെടുത്തി

 കോഴിക്കോട്: ഫ്രഷ് കട്ട് മാലിന്യസംസ്‌കരണ കേന്ദ്രത്തിനെതിരെ നടന്ന പ്രതിഷേധ സമരത്തിൽ ഡിഐജി യതീഷ് ചന്ദ്രയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് റൂറൽ എസ്.പി. കെ.ഇ. ബൈജുവിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.


ഡിഐജിയും കമ്പനി ഉടമകളും തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ അന്വേഷിച്ച്, സമരത്തിനിടയിലുണ്ടായ സംഘർഷത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ബിജു കണ്ണന്ത്രയാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് ഇപ്പോൾ റൂറൽ എസ്.പി.യെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മേലുദ്യോഗസ്ഥനെതിരെയുള്ള പരാതി കീഴുദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് സത്യസന്ധതയെയും സുതാര്യതയെയും ബാധിക്കുമോ എന്ന ആശങ്ക പരാതിക്കാരൻ പ്രകടിപ്പിച്ചു. ഐ.ജി. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥൻ ഈ വിഷയം അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം 21-ന് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ സമരം അക്രമാസക്തമായിരുന്നു. നാട്ടുകാർക്കും പോലീസുകാർക്കും പരിക്കേറ്റ ഈ സംഭവത്തിൽ ഡിഐജി യതീഷ് ചന്ദ്രയ്ക്ക് പങ്കുണ്ടെന്നായിരുന്നു പ്രധാന ആരോപണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !