വടകര ഡി.വൈ.എസ്.പി. എ. ഉമേഷിനെ സസ്പെൻഡ് ചെയ്തു, ഗുരുതര കുറ്റകൃത്യമാണെന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ട്

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് വടകര ഡി.വൈ.എസ്.പി. എ. ഉമേഷിനെ സസ്പെൻഡ് ചെയ്തു. 

പാലക്കാട് ചെർപ്പുളശ്ശേരി സി.ഐ. ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരെ യുവതിയെ പീഡിപ്പിച്ചതായുള്ള ആരോപണങ്ങൾ ആദ്യമായി ഉയർന്നത്. ഈ ആരോപണങ്ങൾ യുവതിയുടെ മൊഴിയിൽ ശരിവെച്ചതിനെത്തുടർന്ന് ഉമേഷിനെതിരെ കേസെടുക്കാൻ നീക്കമുണ്ടായിരുന്നു. 2014-ൽ പാലക്കാട് സർവീസിലിരിക്കെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരു സ്ത്രീയെ ഡി.വൈ.എസ്.പി. ഉമേഷ് വീട്ടിലെത്തിച്ച് പലവട്ടം പീഡിപ്പിച്ചെന്നും കേസ് ഒതുക്കിത്തരാമെന്ന് ഉറപ്പുനൽകിയെന്നുമാണ് ബിനു തോമസിന്റെ കുറിപ്പിൽ പറയുന്നത്.

പോലീസ് എന്ന പദവി ഡി.വൈ.എസ്.പി. ഉമേഷ് ദുരുപയോഗം ചെയ്തുവെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ ഉത്തരവ് വരുന്നതിന് തലേദിവസം ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇ.സി.ജി.യിൽ വ്യതിയാനം വന്നതിനെ തുടർന്ന് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.  നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്കാണ് വടകര ഡിവൈഎസ്‍പിയുടെ പകരം ചുമതല. ഡി.വൈ.എസ്.പി.യുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !