പാലാ;കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കടനാട് ഗ്രാമപഞ്ചായത്ത് 10 ആം വാർഡ് ഐങ്കൊമ്പ് മെമ്പർ സിബി ജോസഫ്,
വാർഡിലെ പതിനാറോളം വഴികൾ പുനർ നിർമ്മിക്കാനും,പുതിയതായി നിർമ്മിക്കാനും സാധിച്ചിട്ടുള്ളതായും കുടിവെള്ള ക്ഷാമം രൂക്ഷമായ ഐങ്കൊമ്പിലെ ഒരു പ്രദേശത്ത് എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനും എട്ടോളം പുതിയ വീടുകളും പതിനഞ്ചോളം വീടുകൾ പുനർനിർമ്മിക്കാനും റിംഗ്കമ്പോസ്റ്റ്,മാലിന്യ സംസ്കരണ ഉപകരണങ്ങൾ തുടങ്ങിയവ ഭൂരിപക്ഷം വീടുകളിലും എത്തിക്കാൻ സാധിച്ചതായി സിബി ജോസഫ് പറഞ്ഞു.
എംപി എംഎൽഎ ഫണ്ടുകൾ ഒരുകോടിയോളം ഐങ്കൊമ്പ് വാർഡിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ചിലവഴിക്കാൻ സാധിച്ചതായി സിബി കൂട്ടിച്ചേർത്തു.സ്മാർട്ട് അംഗനവാടിയും നിരവധിപേർക്ക് ചികിത്സാ സഹായവും,അതുപോലെ കർഷകർക്ക് ആവശ്യമായ സഹായവും കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട് നൽകാനായതായും സിബി ജോസഫ് പറഞ്ഞു.പുതിയതായി രൂപീകൃതമായ ഐങ്കൊമ്പ് പതിനൊന്നാം വാർഡിൽ ഇത്തവണ ജനവിധി തേടുന്നത് വനിതാ സ്ഥാനാർഥി സ്നേഹ തോമസാണ് താൻ തിരഞ്ഞെടുക്കപ്പെട്ടാൽ സിബി ജോസഫ് തുടങ്ങിവെച്ച ദീർഘ വീക്ഷണമുള്ള പല പദ്ധതികളും മുൻപോട്ട് കൊണ്ടുപോകാനും അതുപോലെ കുട്ടികൾക്കും വനിതകൾക്കും കർഷകർക്കുമായി കാലഘട്ടത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നനും കോൺഗ്രസ് സ്ഥാനാർഥി സ്നേഹ തോമസ് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.